ബാങ്‌സി തന്റെ സൃഷ്‍ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‍തപ്പോഴേക്കും, അധികൃതർ അത് തുടച്ചുനീക്കിയിരുന്നു. അധികാരികൾ ഒരു പൊതുസ്ഥലത്ത് ഒരു കലാസൃഷ്‍ടി വൃത്തിയാക്കുന്നത് ഇതാദ്യമല്ല.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് തെരുവ് കല വികസിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ, ഇത് പ്രതിഷേധത്തിനുള്ള ഒരു മാർഗ്ഗമായിരുന്നു. ക്രമേണ, അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി അത് മാറി, പൊതുജനങ്ങൾക്കുള്ള സന്ദേശമായി. ഒരു സ്വതന്ത്ര കലാരൂപമായതിനാൽ, ഇവ രാഷ്‌ട്രീയവും സാമൂഹികവുമായ സിദ്ധാന്തങ്ങളെ ചിത്രീകരിക്കുന്നു. തെരുവ് കലാകാരന്മാർക്കിടയിൽ വളരെ പ്രശസ്‍തനായ ഒരു വ്യക്തിയാണ് ബാങ്‌സി. ഇംഗ്ലണ്ടിൽ താമസിക്കുന്ന കലാകാരനും രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്രകാരനുമാണ് അദ്ദേഹം.
ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിനിലെ അദ്ദേഹത്തിന്റെ ഗ്രാഫിറ്റി "If You Don't Mask, You Don't Get" ഈ അടുത്തകാലത്ത് വലിയ ശ്രദ്ധ നേടിയ ഒന്നായിരുന്നു. അതിന് പലതുണ്ട് കാരണങ്ങൾ. ഒന്ന് ആ കലാരൂപം ഇന്നത്തെ മഹാമാരിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി വരച്ചതാണ് എന്നതാണ്. രണ്ട് അദ്ദേഹം ആ ഗ്രാഫിറ്റി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‍തപ്പോഴേക്കും, റെയിൽവേ ക്ലീനർമാർ അത് നീക്കം ചെയ്‌തിരുന്നു. വളരെ പ്രശസ്‍തനായ ഒരു വ്യക്തിയുടെ ഒരുപാട് ശ്രദ്ധിക്കപ്പെടേണ്ട ഒരു കലാരൂപമാണ് ഇതെന്നറിയാതെയാണ് അവർ അത് നീക്കം ചെയ്‍തത്. ബാങ്‌സിയ്ക്ക് വരയ്ക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട ഒരിടമാണ് ലണ്ടൻ അണ്ടർഗ്രൗണ്ട്. അദ്ദേഹം അവിടെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇഷ്‍ടപ്പെട്ടു. ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ, അദ്ദേഹത്തിന്റെ മിക്ക കലാസൃഷ്ടികളും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള വിമർശനമോ അല്ലെങ്കിൽ ഇന്നത്തെ സമൂഹത്തെക്കുറിച്ചുള്ള നിരീക്ഷണമോ ആയിരുന്നു. മഹാമാരിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ലണ്ടൻ അണ്ടർഗ്രൗണ്ടിലെ ഗ്രാഫിറ്റിയിൽ, എലികളെയാണ് വരച്ചിരുന്നത്. തീർത്തും അവിസ്‍മരണീയമായ ഒരു ചിത്രമായിരുന്നു അത്. ഒരു എലി തുമ്മുന്നതും, ഒരു ജാലകത്തിലുടനീളം തുള്ളികൾ ചിതറുന്നതും അതിൽ കാണാമായിരുന്നു.
undefined
ബാങ്‌സി തന്റെ സൃഷ്‍ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‍തപ്പോഴേക്കും, അധികൃതർ അത് തുടച്ചുനീക്കിയിരുന്നു. അധികാരികൾ ഒരു പൊതുസ്ഥലത്ത് ഒരു കലാസൃഷ്‍ടി വൃത്തിയാക്കുന്നത് ഇതാദ്യമല്ല. ഗ്രാഫിറ്റി ഉത്ഭവിച്ച കാലം മുതൽ നിയമവും തെരുവ് കലാകാരന്മാരും തമ്മിലുള്ള നിരന്തരമായ പിരിമുറുക്കവും സംഘർഷവും നിലനിൽക്കുന്നു. തെരുവ് കലാകാരന്മാർ ഉപയോഗിക്കുന്ന മാധ്യമം, ആവിഷ്‍കാരം എന്നിവയോട് ആളുകൾ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതുവരെ, ഇത് ആര് വരച്ചതാണെന്ന് അധികാരികൾക്ക് അറിയില്ലായിരുന്നു. ചിത്രം ഓൺലൈനിൽ പോസ്റ്റുചെയ്‍തതിനുശേഷം, ട്രാവൽ ഫോർ ലണ്ടൻ (ടിഎൽഎഫ്) വക്താവ്, ബാങ്‌സിയുടെ സന്ദേശത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അത് പുനഃസൃഷ്‌ടിക്കാൻ അനുയോജ്യമായ സ്ഥലം അവർ വാഗ്ദ്ധാനം ചെയ്യുമെന്നും പറഞ്ഞു.
മുഖം മൂടുന്നത് ഒഴിവാക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ഒരു വിഷ്വൽ മുന്നറിയിപ്പ് നൽകാനാണ് അദ്ദേഹം ഉദ്ദേശിച്ചത്. സതാംപ്‍ടൺ ഹോസ്‍പിറ്റലിന് ബാങ്‌സി നൽകിയ കലാസൃഷ്‌ടി ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ കലാസൃഷ്ടി തേച്ച് മായ്ച്ച് കളഞ്ഞത് ഒരു ശുദ്ധവിഡ്ഢിത്തമായി പോയി എന്നാണ് കലാസ്നേഹികൾ വിലയിരുത്തുന്നത്.