2017 -ല്‍ നടത്തിയ ആദ്യ ശസ്ത്രക്രിയയിലൂടെ 20കിലോ ഭാരമാണ് കുറഞ്ഞത്. തുടര്‍ന്ന്, ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം കൃത്യമായി ഡയറ്റും നോക്കിയതോടെ വീണ്ടും 16 കിലോ കുറഞ്ഞു.
ഇന്തോനേഷ്യയിലെ ആര്യ പെര്‍മാണ എന്ന ബാലനാണ് ലോകത്തിലെ ഏറ്റവും ഭാര്യം കൂടിയ ബാലന്‍. സാധാരണ എല്ലാ കുട്ടികളും കൂട്ടുകാര്‍ക്കൊപ്പം കളിച്ച് ചിരിച്ച് കഴിയുന്ന പ്രായത്തിൽ കിടന്നിടത്ത് നിന്നുപോലും എഴുന്നേല്‍ക്കാനാകാതെ ജീവിച്ചിരുന്ന അവന്റെ വാർത്ത ഏവരുടെയും കണ്ണ് നനച്ചിരുന്നു.
ക്രമമല്ലാത്ത ഭക്ഷണ രീതിയാണ് ആര്യയുടെ ശരീരഭാരം 190 കിലോയില്‍ എത്തിച്ചത്. ദിവസവും അഞ്ച് നേരമാണ് ആര്യ ഭക്ഷണം കഴിച്ചിരുന്നത്. അതും പൂർണ്ണ ആരോഗ്യവാനായ രണ്ട് മുതിര്‍ന്ന മനുഷ്യര്‍ക്ക് ഒരു ദിവസം മുഴുവന്‍ കഴിക്കാനുള്ള ആഹാരമാണ് അവന്‍ ഒറ്റ ദിവസം കൊണ്ട് കഴിച്ച് തീർക്കുന്നത്. ഈ ശീലം തുടര്‍ന്നതോടെ ആര്യയുടെ ആരോഗ്യസ്ഥിതി വഷളാകാൻ തുടങ്ങി. പൂളിലെ വെള്ളത്തില്‍ മുങ്ങിക്കിടക്കലും പകല്‍ മുഴുവന്‍ ഫോണില്‍ കളിക്കലുമാണ് അവന്റെ പ്രധാന ഹോബി.
undefined
അങ്ങനെയാണ് ആര്യയുടെ മാതാപിതാക്കൾ എങ്ങനെയും അവനെ രക്ഷിക്കണം എന്ന തീരുമാനത്തിലെത്തിയത്. ജക്കാർത്തയിലെ ഒരു ആശുപത്രിയില്‍ പിന്നീട് അവനെ എത്തിച്ചു. എന്നാല്‍, അവന്റെ ശരീരഭാരം അനാരോഗ്യകരമായി കഴിഞ്ഞതിനാല്‍ ശസ്ത്രക്രിയ തന്നെ വേണ്ടിവരും എന്ന് ഡോക്ടർന്മാർ പറഞ്ഞു. പക്ഷേ, അവന്റെ പ്രായം അതിന് തടസ്സമായി നിന്നു. ആര്യക്ക് വ്യായാമവും മിതമായ ഭക്ഷണ രീതിയും നടക്കില്ലെന്ന് കണ്ടതോടെ ഡോക്ടർന്മാർ എല്ലാ കരുതലുകളോടും കൂടി അവനെ ശസ്ത്രക്രിയക്ക് വിധേനാക്കി. അങ്ങനെ വണ്ണം കുറക്കുന്നതിന് വേണ്ടി ശസ്ത്രക്രിയക്ക് വിധേയനായ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ കുട്ടിയായി മാറി ആര്യ.
2017 -ല്‍ നടത്തിയ ആദ്യ ശസ്ത്രക്രിയയിലൂടെ 20കിലോ ഭാരമാണ് കുറഞ്ഞത്. തുടര്‍ന്ന്, ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം കൃത്യമായി ഡയറ്റും നോക്കിയതോടെ വീണ്ടും 16 കിലോ കുറഞ്ഞു. എന്നാല്‍ ആര്യക്ക് സാധാരണ രീതിയില്‍ കഴിയണമെങ്കില്‍ ഇനിയും ഭാരം കുറക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ഡയറ്റ് വീണ്ടും കൂടുതല്‍ കടുത്തതാക്കി മാറ്റി.
ഇപ്പോള്‍, 190 കിലോയില്‍ നിന്ന് 96 കിലോ ആയി ഭാരം കുറഞ്ഞിരിക്കുകയാണ്. കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതിരുന്ന ആര്യ ഇപ്പോള്‍ സ്‌കൂളില്‍ പോകാനും കൂട്ടുകാര്‍ക്കൊപ്പം കളിക്കാനും തുടങ്ങിരിക്കുന്നു. ഇനിയും മെലിയണമെന്നും വലുതാകുമ്പോള്‍ ഒരു ഫുട്‌ബോള്‍ താരമാകണമെന്നുമാണ് ആര്യയുടെ ആഗ്രഹം. ഇനിയൊരിക്കലും മറ്റ് കുട്ടികളെ പോലെ തനിക്ക് ജീവിക്കാന്‍ സാധിക്കില്ലെന്ന് കരുതിയിരുന്നിടത്ത് നിന്ന് തിരിച്ചു വന്നതിന്റെ ഉത്സാഹവും സന്തോഷവും ആര്യയുടെ മുഖത്ത് കാണാം.