ന്യൂയോര്‍ക്ക്: ഹുഡ്സണ്‍ നദിയ്ക്ക് സമീപത്തുള്ള റിന്‍ക്ലിഫ്-കിങ്സറ്റണ്‍ അമട്രാക് റെയില്‍വേ സ്റ്റേഷനിലെ കാഴ്ച ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ട്രെയിന്‍ കാത്തുനില്ക്കുന്ന ഒരു യാത്രികനാണ് വീഡിയോ പിടിച്ചത്. ട്രാക്കിലെ മഞ്ഞുപാളികളെ തെറിപ്പിച്ചാണ് ട്രെയിനിന്റെ വരവ് ശരിക്കും ഒരു മഞ്ഞ് സുനാമി പോലെ തന്നെയുണ്ട്.
മഞ്ഞുപാളികളില്‍ നിന്നും രക്ഷപ്പെടാന്‍ യാത്രക്കാര്‍ ഒഴിഞ്ഞുമാറുന്നതും മറുന്നതും മറ്റും വീഡിയോയിലുണ്ട്. ഇതിനകം 28 ലക്ഷം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. സ്റ്റെല്ല എന്ന ഹിമപാതത്തിന്റെ പിടിയിലാണ് ന്യൂയോര്‍ക്ക്. അതിന്റെ ഭാഗമായാണ് റെയില്‍വേ ട്രാക്കുകളും മറ്റും മഞ്ഞ് നിറഞ്ഞത്.