അന്ന് കിട്ടാത്ത മീനിന്‍റെ കണക്കു പറയുന്നവരെന്ന് പറഞ്ഞ് പരിഹസിച്ചവരേ, കേട്ടോളൂ

By Web Team  |  First Published Oct 16, 2018, 12:41 PM IST

അന്ന് കിട്ടാത്ത മീനിന്‍റെ കണക്കു പറയുന്നവരെന്ന് പറഞ്ഞ് പരിഹസിച്ചവരേ. കേട്ടോളൂ, നിങ്ങളുടെയൊക്കെ തറവാടാണ് A.M.M.A.വീട്ടിലെ ആണുങ്ങൾക്ക് മീനിന്‍റെ നടുക്കഷ്ണം കൊടുത്ത് വളർത്തിയ ഏർപ്പാടിൽ നിന്നൊട്ടും വ്യത്യസ്തമല്ല ഇപ്പോൾ ഈ പുറത്തു വന്ന ദിലീപിന്‍റെ കൂടെയുള്ള ഈ അഞ്ചരക്കോടിയുടെ വിധേയത്വം.

ഇത്രയും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രത്യക്ഷമായ ഈ നിലപാടിനെ എത്ര അപകടകരമായിട്ടാവും താരങ്ങളെ പിൻതാങ്ങുന്ന ഫാൻസുകാർ ഇനി കൈകാര്യം ചെയ്യുക? അക്രമിക്കപ്പെട്ട പെൺകുട്ടികളുടെ അച്ഛനായും ആങ്ങളയായും അയൽവാസിയായും അവളുടെ നീതിക്ക് വേണ്ടി പോരാടി അഭിനയിച്ചു തകർത്തവരേ. സ്ത്രീയെന്നത് നിങ്ങൾക്ക് ഷോ കാണിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. സംഘടനയിൽ ഇപ്പോഴുമുള്ള മറ്റു സ്ത്രീകളേ, നാളെ നിങ്ങളെ തൊട്ടാലും അവസരനഷ്ടം ഭയന്ന് നിങ്ങൾ മിണ്ടാതിരിക്കും അതു തീർച്ചയാണ്. തന്‍റേടമുള്ള നാലെണ്ണം മതി, അവരുടെ കൂടെ ഞങ്ങൾ ഒത്തിരി പേരുണ്ട്.

Latest Videos

undefined

തനിക്ക് നിഷേധിക്കപ്പെട്ട മീനിന്‍റെ നടുക്കഷ്ണത്തെക്കുറിച്ച് റിമ സംസാരിച്ചതോർക്കുന്നുണ്ടോ? തുടർന്ന് എങ്ങനെ ഞാനൊരു ഫെമിനിസ്റ്റായി എന്നും അതിനോടനുബന്ധിച്ച് നമ്മളിൽ ചിലരും കുറിപ്പുകളെഴുതിയതും ഓർക്കുന്നുണ്ടോ.?

അന്ന് കിട്ടാത്ത മീനിന്‍റെ കണക്കു പറയുന്നവരെന്ന് പറഞ്ഞ് പരിഹസിച്ചവരേ. കേട്ടോളൂ, നിങ്ങളുടെയൊക്കെ തറവാടാണ് A.M.M.A.വീട്ടിലെ ആണുങ്ങൾക്ക് മീനിന്‍റെ നടുക്കഷ്ണം കൊടുത്ത് വളർത്തിയ ഏർപ്പാടിൽ നിന്നൊട്ടും വ്യത്യസ്തമല്ല ഇപ്പോൾ ഈ പുറത്തു വന്ന ദിലീപിന്‍റെ കൂടെയുള്ള ഈ അഞ്ചരക്കോടിയുടെ വിധേയത്വം.

പെണ്ണിനും ആണിനും തുല്യ സ്ഥാനം കൊടുത്തു വളർത്തുന്ന അമ്മമാരെ കുറിച്ചല്ല ഇത്. മറിച്ച് ചില അമ്മമാർ വീട്ടിലെ ആൺകുട്ടികൾക്ക് പ്രാധാന്യം നൽകി പെൺകുട്ടിയെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പാഠങ്ങൾ പഠിപ്പിക്കുന്ന പോലെത്തന്നെയാണിതും. മകൻ കയർത്തു സംസാരിച്ചാലതവന്‍റെ ഉത്തരവാദിത്തബോധമായും, മകൾ കയർത്താൽ അതവളുടെ നെഗളിപ്പായും കാണുന്ന അതേ കുടുംബ വ്യവസ്ഥ പോലെത്തന്നെയാണിതും.

എത്രയും പെട്ടെന്ന് മകന്‍റെ കണ്ണീര് മാറ്റലാണ് ഇവിടെയും മുഖ്യം

മകൻ കരഞ്ഞാൽ നാണക്കേടും, മകൾ കരഞ്ഞാൽ അവളുടെ ത്യാഗമായും കണക്കാക്കുന്ന അതേ സമ്പ്രദായം തന്നെയാണിതും. അതിനാൽ തന്നെ എത്രയും പെട്ടെന്ന് മകന്‍റെ കണ്ണീര് മാറ്റലാണ് മുഖ്യം. വീട്ടിലെ മുഖ്യസ്ഥാനവും നല്ലതെന്തും ആദ്യം ആൺമക്കൾക്ക് കൊടുക്കുന്ന അതേ സിസ്റ്റം തന്നെയാണിതും. മകനും മകളും തമ്മിൽ വഴക്കായാൽ "നീയൊന്നടങ്ങെടീ" എന്ന് മകളോട് അമ്മ കയർക്കുന്ന പോലെത്തന്നെയാണിത്. എന്തുവന്നാലും പെണ്ണാണെങ്കിൽ അങ്ങ് സഹിച്ചോണമെന്ന് പറഞ്ഞു പഠിപ്പിക്കുന്ന അമ്മ ഭാഷ്യം തന്നെയാണിത്.

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ എത്ര നിസാരമായാണൊരു വിഭാഗം  കാണുന്നതെന്നതിന്‍റെ തെളിവാണിത്. ഒരു തരിമ്പു പോലും സ്ത്രീയെ അംഗീകരിക്കാത്ത ഒരു വലിയ ജനതയുടെ പ്രതിനിധികളാണവിടെ കസേരയിട്ട് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് താരങ്ങളുടെ വെട്ടുകിളിക്കൂട്ടങ്ങൾ അവരെ വിമർശിക്കുന്ന/സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ അസഭ്യം കൊണ്ടാക്രമിക്കുന്നതും.

ഇത്രയും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രത്യക്ഷമായ ഈ നിലപാടിനെ എത്ര അപകടകരമായിട്ടാവും താരങ്ങളെ പിൻതാങ്ങുന്ന ഫാൻസുകാർ ഇനി കൈകാര്യം ചെയ്യുക? അക്രമിക്കപ്പെട്ട പെൺകുട്ടികളുടെ അച്ഛനായും ആങ്ങളയായും അയൽവാസിയായും അവളുടെ നീതിക്ക് വേണ്ടി പോരാടി അഭിനയിച്ചു തകർത്തവരേ. സ്ത്രീയെന്നത് നിങ്ങൾക്ക് ഷോ കാണിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. സംഘടനയിൽ ഇപ്പോഴുമുള്ള മറ്റു സ്ത്രീകളേ, നാളെ നിങ്ങളെ തൊട്ടാലും അവസരനഷ്ടം ഭയന്ന് നിങ്ങൾ മിണ്ടാതിരിക്കും അതു തീർച്ചയാണ്. തന്‍റേടമുള്ള നാലെണ്ണം മതി, അവരുടെ കൂടെ ഞങ്ങൾ ഒത്തിരി പേരുണ്ട്.
  
അല്ലെങ്കിലും ചില അമ്മമാർക്ക് ആൺമക്കളോട് തന്നെയാണിഷ്ടം

അവസരങ്ങൾ നഷ്ടപ്പെട്ടാൽ പുല്ലാണെന്നും സ്ത്രീത്വമെന്നതെന്താണെന്ന്, മനുഷ്യത്വമെന്താണെന്ന് പ്രവർത്തിയിലൂടെ കാണിച്ച  Women in Cinema Collective അഭിവാദ്യങ്ങൾ. അനീതികൾ ഇനിയുമുച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും. അനീതിക്ക് കൂട്ടുനിൽക്കുന്ന ആ നാന്നൂറ് പേരിലല്ല, അനീതിക്കെതിരെ ഉറച്ച ശബ്ദമുയർത്തുന്ന നാലെങ്കിൽ നാല്. അവരിലാണ് ഞങ്ങൾക്ക് വിശ്വാസം.

അല്ലെങ്കിലും ചില അമ്മമാർക്ക് ആൺമക്കളോട് തന്നെയാണിഷ്ടം. അവരെന്ത് എത്ര വലിയ തെറ്റ് ചെയ്താലും മാപ്പു കൊടുക്കുന്ന, പിണങ്ങിപ്പോയാൽ കരഞ്ഞ് തിരികെ വിളിക്കുന്ന, ഏറ്റവും നല്ലതവർക്ക് മാറ്റിവെച്ചൂട്ടുന്ന ചില അമ്മമാർ. അതെ, സംശയമില്ല ഞാനുറപ്പിച്ചു തന്നെ പറയും. "AMMA മീനിന്‍റെ നടുക്കണ്ടം കൊടുത്തോമനിച്ചു  വളർത്തുന്ന ആൺകുട്ടി തന്നെയാണ് ദിലീപ്."

click me!