തിരുവനന്തപുരം: കറുപ്പ് നിറത്തില്‍, കട്ടിയുള്ള ഒരൊറ്റ സ്‌ട്രോക്കിലായിരുന്നു തുടക്കം. പിന്നെ വേഗത കൂടി. വെളുപ്പില്‍ കറുപ്പ് നിറം അവ്യക്തമായ ഒരു രൂപം തീര്‍ത്തു തുടങ്ങി. എന്നാല്‍, അതേതോ അമൂര്‍ത്ത ചിത്രം പോലിരുന്നു. ആര്‍ക്കും എന്താണെന്ന് പിടി കിട്ടാത്ത ഒരു രൂപം. പെട്ടെന്ന്, ചിത്രകാരന്‍ ആ കടലാസ് തിരിച്ചുവെച്ചു. ഇപ്പോള്‍ അത് അമൂര്‍ത്തമല്ല. കടലാസില്‍, സാക്ഷാല്‍, നിവിന്‍ പോളിയുടെ മുഖം!
സഖാവ് എന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ മുഖം. സഖാവ് കൃഷ്ണകുമാറിന്റെ വൈകാരികത മുറ്റിയ മുഖഭാവം. പിന്നെ മഞ്ഞയും ചുവപ്പും വാരിവിതറി നാലഞ്ച് സ്‌ട്രോക്കുകള്‍. ആ ചിത്രം 'സഖാവി'നുള്ള ആദരമായി മാറി.
undefined
മലപ്പുറം വേദവ്യാസ കോളജിലെ ബി ആര്‍ക് വിദ്യാര്‍ത്ഥി നിതീഷ് കുമാര്‍ പി.കെയാണ് പത്തുമിനിറ്റിനുള്ളില്‍, നിവിന്‍പോളിയെ ചിത്രമാക്കി മാറ്റിയത്. രസകരമായിരുന്നു ആ വര. തല തിരിച്ചാണ് നിതീഷ് അനായാസം നിവിന്‍പോളിയുടെ ചിത്രം പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തി നിതീഷ് തന്നെ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു.
കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയായ നിതീഷ് നിവിന്‍പോളിയുടെ കടുത്ത ആരാധകനാണ്. സഖാവ് എന്ന സിനിമയിലെ നിവിന്‍പോളിയുടെ കഥാപാത്രത്തിനുള്ള ആദരമായാണ് ഈ ചിത്രസമര്‍പ്പണമെന്ന് നിതീഷ് പറയുന്നു.
കാണാം, ആ ദൃശ്യങ്ങള്‍: