Lottery Winner : ലോട്ടറി അടിച്ചത് 30 വർഷത്തേക്ക് ! ഒരോമാസം 9.5 ലക്ഷം വീതം, ജോലി കളഞ്ഞ് ഭാ​ഗ്യശാലി

By Web Team  |  First Published May 6, 2022, 12:22 PM IST

 ജാക്പോട്ട് അധികൃതർ വിളിച്ച് തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് പറഞ്ഞതോടെയാണ് ലോറ വിശ്വസിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


റ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും കുറവല്ല. എന്നാൽ ഓരോമാസവും ലക്ഷങ്ങൾ സമ്മാനം ലഭിക്കുന്ന ലോട്ടറി അടിച്ചാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.  

ഒരു ദേശീയ ലോട്ടറി ടിക്കറ്റാണ് ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാം സ്വദേശിനിയെ തേടിയെത്തിയത്. മുപ്പത് വർഷത്തേക്കാണ് ഈ ലോട്ടറി തുക ലഭിക്കുക. അതായത്, ഓരോ മാസവും 9.5 ലക്ഷം രൂപ വീതം ഭാ​ഗ്യശാലിക്ക് ലഭിക്കും. ലോറ ഹോയ്‌ലിയെ തേടിയാണ് ഈ അപൂർവ്വ ഭാ​ഗ്യമെത്തിയത്. ഒരു ലോജിസ്റ്റിക് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ലോറ.

Latest Videos

undefined

ഭർത്താവ് കിര്‍ക് സ്റ്റീവന്‍സിനൊപ്പമാണ് ലോറ ജാക്പോട്ട് സ്വന്തമാക്കിയത്. അപ്രതീക്ഷിതമായെത്തിയ ഭാ​ഗ്യമായതിനാൽ ലോറക്ക് ഇക്കാര്യം വിശ്വസിക്കാനുമായില്ല. 'നിങ്ങള്‍ തമാശ പറയുകയാണ്, നിങ്ങള്‍ ശരിക്കും തമാശ പറയുകയാണ്', എന്നായിരുന്നു ലോറയുടെ ആദ്യ പ്രതികരണം. പിന്നാലെ ജാക്പോട്ട് അധികൃതർ വിളിച്ച് തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് പറഞ്ഞതോടെയാണ് ലോറ വിശ്വസിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോട്ടറി അടിച്ചതിന് പിന്നാലെ ലോറ ജോലി ഉപേക്ഷിച്ചുവെന്നും റിപ്പോർട്ടുണ്ട്. 

സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് കളഞ്ഞു; ഭാ​ഗ്യം കൈവിട്ടില്ല, മുറുക്കാന്‍ കടക്കാരന് 75 ലക്ഷം

നിനച്ചിരിക്കാതെയാകും ഓരോ വ്യക്തിയുടെയും ജീവിതത്തിലേക്ക് ഭാ​ഗ്യം കടന്നുവരുന്നത്. അത് പല രൂപത്തിലും ഭാവത്തിലുമാകാം. ഒരു വ്യക്തിയുടെ ജീവിതം ഒറ്റ രാത്രി കൊണ്ട് മാറ്റിമറിക്കാൻ വിവിധ ലോട്ടറി ടിക്കറ്റുകൾക്ക് സാധിച്ചിട്ടുമുണ്ട്. ഇവ വാർത്തകളിലും ഇടം നേടാറുണ്ട്. അത്തരത്തിൽ സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിൽ എറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ് ഒരുമധ്യവയസ്കൻ. 

കോട്ടയം  മെഡിക്കൽ കോളേജിനു മുന്നിൽ മുറുക്കാൻ കട നടത്തുന്ന ചന്ദ്രബാബുവിനെ തേടിയാണ് ഭാ​ഗ്യം എത്തിയത്. തിങ്കളാഴ്ച നറുക്കെടുത്ത വി‍ൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് സ്വന്തമായത്. സമ്മാനമില്ലെന്ന് കരുതി ചന്ദ്ര ബാബു ടിക്കറ്റ് ചുരുട്ടിയെറിയുക ആയിരുന്നു. എന്നാൽ, സുഹൃത്ത് തങ്കച്ചന് തോന്നിയ സംശയമാണ് ആ ഭാ​ഗ്യം ചന്ദ്ര ബാബുവിനെ വീണ്ടും തേടിയെത്തിയത്. 

വല്ലപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ചന്ദ്ര ബാബു തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരനിൽ നിന്നുമാണ് ടിക്കറ്റ് എടുത്തത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഫലം നോക്കിയത്. എന്നാൽ ചെറിയ തുകകൾ മാത്രം നോക്കിയ ചന്ദ്രബാബു നിരാശയോടെ ടിക്കറ്റ് ചവറ്റുക്കുട്ടയിൽ എറിയുകയായിരുന്നു. സുഹൃത്ത് തങ്കച്ചനെത്തി തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പർ ആണെന്നു പറഞ്ഞപ്പോഴാണു ചന്ദ്രബാബു ടിക്കറ്റ് വീണ്ടും തപ്പിയെടുത്തത്. പിന്നാലെയാണ് നമ്പർ ഒത്തുനോക്കി തനിക്കാണ് ഒന്നാം സമ്മാനമെന്ന് ചന്ദ്രബാബു മനസ്സിലാക്കിയത്. 

സ്വന്തമായി കിടപ്പാടം ഇല്ലാത്ത ചന്ദ്രബാബുവിന്, 5 സെന്റ് സ്ഥലവും ഒരു വീടും സ്വന്തമാക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ 40 വർഷത്തിലേറെയായി മെഡിക്കൽ കോളേജ് പരിസരത്ത് വിവിധ ജോലികൾ ചെയ്തുവരികയാണ് മല്ലപ്പള്ളി കാടിക്കാവ് കുളത്തൂർ സ്വദേശി ചന്ദ്രബാബു. ഇവിടെയൊരു ലോഡ്ജിലാണ് ഇദ്ദേഹത്തിന്റെ താമസം. ഇപ്പോൾ ഉന്തുവണ്ടിയിൽ മുറുക്കാൻ കട നടത്തിവരികയാണ്. 

click me!