'ഫുള്‍ ഹാപ്പി'; 15 കൊല്ലമായി ലോട്ടറി എടുക്കുന്നുവെന്ന് അല്‍ത്താഫ്, മകളുടെ കല്യാണവും പുതിയ വീടും ആഗ്രഹം

By Web TeamFirst Published Oct 10, 2024, 11:11 AM IST
Highlights

കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫാണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി. 15 കൊല്ലമായി ലോട്ടറി എടുന്നുവെന്ന് അല്‍ത്താഫ് പറയുന്നു.

കോഴിക്കോട്: കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പില്‍ 25 കോടി രൂപ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫാണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി. 15 കൊല്ലമായി ലോട്ടറി എടുന്നുവെന്ന് അല്‍ത്താഫ് പറയുന്നു. മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് അല്‍ത്താഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വാടക വീട്ടില്‍ നിന്ന് മാറി പുതിയ വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്ന് അല്‍ത്താഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. 

25 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക്), മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്കിത് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒന്‍പത് പേര്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. കൂടാതെ  5000, 2000, 1000, 500 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഏജന്‍സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക. 

Latest Videos

click me!