Kerala Lottery: ഫോണിലൂടെ കടം പറഞ്ഞ് ലോട്ടറി ടിക്കറ്റെടുത്തു; ഒടുവിൽ തെങ്കാശി സ്വദേശിക്ക് 70 ലക്ഷം

By Web Team  |  First Published May 22, 2023, 11:23 AM IST

ആഴ്ചയിൽ അഞ്ച് ദിവസവും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ആളാണ് ചിന്ന ദുരൈ.


കൊച്ചി: നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം  തെങ്കാശി സ്വദേശിക്ക്. 70 ലക്ഷം രൂപയാണ് ബുള്ളറ്റ് ടാങ്കർ ഡ്രൈവറായ ചിന്ന ദുരൈയ്ക്ക് ലഭിച്ചത്. എൻപി 205122 എന്ന ടിക്കറ്റിനാണ് സമ്മാനം. ഫോണിലൂടെ കടം പറഞ്ഞ് മാറ്റിവച്ച ടിക്കറ്റിനായിരുന്നു ഭാ​ഗ്യദേവതയുടെ കടാക്ഷം. 

ആഴ്ചയിൽ അഞ്ച് ദിവസവും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ആളാണ് ചിന്ന ദുരൈ. പതിവ് പോലെ വെള്ളിയാഴ്ച രാവിലെ ലോട്ടറി വിൽപനക്കാരൻ ഷിജുവിനെ വിളിച്ച് ടിക്കറ്റുകളുടെ നമ്പർ ചോദിച്ചു. ശേഷം 5122 അവസാനിക്കുന്ന 4 ടിക്കറ്റുകളും ഒപ്പം 8 ടിക്കറ്റുമെടുത്തു. ഒടുവിൽ മൂന്ന് മണിക്ക് സമ്മാനം വന്നപ്പോൾ ചിന്ന ദുരൈയെ ഭാ​ഗ്യം കടാക്ഷിക്കുക ആയിരുന്നു. ഉടൻ തന്നെ കച്ചവടക്കാർ ഇദ്ദേഹത്തെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. 

Latest Videos

undefined

ജോലി കഴിഞ്ഞ് രാത്രി 9ന് എത്തിയ ചിന്ന ദുരൈയ്ക്ക് കാവിലമ്മ ലക്കി സെന്റർ ഉടമ ധനേഷ് ചന്ദ്രനും വിൽപനക്കാരൻ ഷിജുവും ചേർന്നു ടിക്കറ്റ് കൈമാറി. ഒന്നാം സമ്മാനം ലഭിച്ച വിവരം മറച്ചുവയ്ക്കാതെ സത്യസന്ധത പുലർത്തിയ ഇരുവർക്കും അഭിനന്ദന പ്രവാ​ഹമാണ്. സമ്മാനാർഹമായ ടിക്കറ്റ് ചിന്ന ദുരൈ ബാങ്കിൽ ഏൽപിച്ചു. 

Kerala Lottery : നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് നിർമൽ. 40രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

click me!