സ്ഥിരമായി ലോട്ടറി എടുത്തു; ഒടുവിൽ തയ്യല്‍ക്കാരനെ തേടി ഭാ​ഗ്യദേവത എത്തി

By Web Team  |  First Published Jul 22, 2020, 2:50 PM IST

കാ‍ഞ്ഞിരം കെജെ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിലൂടെയാണ് സുബ്രഹ്മണ്യനെ ഭാഗ്യം തേടി എത്തിയത്. 


പാലക്കാട്: അപ്രതീക്ഷിതമായി ലക്ഷപ്രഭു ആയതിന്റെ സന്തോഷത്തിലാണ് പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യൻ. ഈ മാസം ആദ്യവാരം നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയിലൂടെയാണ് ഇദ്ദേഹത്തെ ഭാ​ഗ്യം തുണച്ചത്. പിവി  179847 എന്ന നമ്പർ ടിക്കറ്റിലൂടെ 80 ലക്ഷം രൂപയാണ് സുബ്രഹ്മണ്യന് സ്വന്തമായത്. 

കാഞ്ഞിരപ്പുഴ കല്ലംകുളം കുന്നുംപുറം സ്വദേശിയാണ് സുബ്രഹ്മണ്യം. കാഞ്ഞിരപ്പുഴയിൽ തന്നെ തയ്യൽക്കട നടത്തുകയാണ് ഇദ്ദേഹം. കാ‍ഞ്ഞിരം കെജെ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിലൂടെയാണ് സുബ്രഹ്മണ്യനെ ഭാഗ്യം തേടി എത്തിയത്. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് സുബ്രഹ്മണ്യൻ.

Latest Videos

Read Also: കാരുണ്യ പ്ലസ് കെഎൻ -323 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

click me!