എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി.
പാലക്കാട്: മീൻ കച്ചവടക്കാരന് ഒരു കോടിയുടെ മഹാഭാഗ്യം. ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റി കേരള ലോട്ടറിയിലൂടെയാണ് അയിലൂർ സ്വദേശിയായ എസ്. മജീദിനെ തേടി ഭാഗ്യം എത്തിയത്. FX 492775 എന്ന നമ്പറിലൂടെയാണ് മജീദ് കോടീശ്വരനായത്.
ബുധനാഴ്ച രാവിലെ ആണ് മജീദ് ലോട്ടറി എടുക്കുന്നത്. കയറാടിയിൽ ലോട്ടറിവിൽപ്പന നടത്തുന്ന ചെന്താമരയിൽ നിന്നുമായിരുന്നു ടിക്കറ്റ് എടുക്കത്. അതും കടം പറഞ്ഞ്. ആകെ അഞ്ച് ടിക്കറ്റുകളാണ് ഇദ്ദേഹം എടുത്തത്. ആദ്യ വിൽപ്പന ആയതിനാൽ മജീദ് പത്ത് രൂപ നൽകിയിരുന്നു. ബാക്കി 240 രൂപ മീൻ വിൽപ്പന കഴിഞ്ഞ് വരുമ്പോൾ നൽകാമെന്ന മജീദ് അറിയിക്കുകയും ചെയ്തു. വൈകുന്നേരം ആ തുക നൽകുകയും ചെയ്തിരുന്നു.
undefined
ഒടുവിൽ ടിക്കറ്റുകൾ നമ്പറുമായി ഒത്തുനോക്കി ഭാഗ്യം തനിക്കാണെന്ന് മജീദ് ഉറപ്പിക്കുക ആയിരുന്നു. ഒരുകോടിക്ക് ഒപ്പം മറ്റ് നാല് ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനവും ഉണ്ട്. 8000രൂപയാണ് സമാശ്വാസ സമ്മാനം. കഴിഞ്ഞ നാല് വർഷമായി മീൻ കച്ചവടം നടത്തുന്ന മജീദ് ഇരുപത് വർഷമായി ലോട്ടറി എടുക്കുന്നുണ്ട്. ചെറിയ തുകകൾ തനിക്ക് മുൻപ് ലോട്ടറിയിലൂടെ ലഭിച്ചിട്ടുണ്ടെന്നും ഇതാദ്യമായാണ് ഇത്രയും വലിയ തുക ലഭിക്കുന്നതെന്നും മജീദ് മനംനിറഞ്ഞ് പറയുന്നു. ലൈലയാണ് മജീദിന്റെ ഭാര്യ. ജെസീന, റിയാസ്, ജംസീന എന്നിങ്ങനെ മൂന്ന് മക്കളും ഉണ്ട് ഇവർക്ക്.
80 ലക്ഷം നിങ്ങൾക്കാകുമോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി. അൻപത് രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം അയ്യായിരം രൂപ വച്ച് ഇരുപതോളം പേർക്കുമാണ് ലഭിക്കുക. ആദ്യം ഞായറാഴ്ച ആയിരുന്നു ഫിഫ്റ്റി-ഫിഫ്റ്റിയുടെ നറുക്കെടുപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..