1995ലെ നറുക്കെടുപ്പില്‍ പിതാവിനും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ബിഎംഡബ്ല്യൂ കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് നിതേഷ് പറയുന്നു.
ദുബായ്: കൊവിഡ് മഹാമാരിക്കിടെ അപ്രതീക്ഷിതമായി കോടിപതിയായ സന്തോഷത്തിലാണ് നിതേഷ് സുഗ്‍നാനി. കഴിഞ്ഞ ദിവസം നറുക്കെടുത്ത 337 -ാം സീരീസിലെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെയാണ് നിതേഷിനെ തേടി ഭാഗ്യം എത്തിയത്. 2321 എന്ന നമ്പറിലൂടെ 7കോടിയിലേറെ രൂപയാണ് (10 ലക്ഷം ഡോളർ) ഇദ്ദേഹത്തിന് സ്വന്തമായത്.
ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ഉദ്യോഗസ്ഥനാണ് നിതേഷ്. 30 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നിതേഷ് ഓഗസ്റ്റ് 13നാണ് ഓണ്‍ലൈന്‍ വഴി സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. കഴിഞ്ഞ 15 വർഷമായി ഡ്യൂട്ടി ഫ്രീയിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന നിതീഷിന് ഇതാദ്യമായല്ലേ സമ്മാനം ലഭിക്കുന്നത്. മുമ്പ് 2011ല്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലൂടെ ബിഎംഡബ്ല്യൂ കാര്‍ നിതേഷിന് സമ്മാനമായി ലഭിച്ചിരുന്നു.
undefined
1995ലെ നറുക്കെടുപ്പില്‍ പിതാവിനും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ബിഎംഡബ്ല്യൂ കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് നിതേഷ് പറയുന്നു. മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് തുടങ്ങിയ ശേഷം സമ്മാനം ലഭിക്കുന്ന 167-ാമത്തെ ഇന്ത്യക്കാരനാണ് നിതേഷ്.
“ഒരു ദിവസം വീണ്ടും ജയിക്കുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എല്ലാ തവണയും ആര്‍ക്കെങ്കിലും സമ്മാനം ലഭിച്ചെന്ന വാര്‍ത്ത കേള്‍ക്കുമ്പോഴൊക്കെ സന്തോഷം തോന്നാറുണ്ട്. ഇപ്പോള്‍ അടക്കാനാവാത്ത സന്തോഷമാണുള്ളത്. ലോകത്ത് എവിടെയാണ് നിങ്ങൾക്ക് ഇത്തരത്തിലുള്ള അവസരം കണ്ടെത്താൻ കഴിയുക? ദുബായിലും ദുബായ് ഡ്യൂട്ടി ഫ്രീയിലും മാത്രം!“, നിതേഷ് സുഗ്‍നാനി പറയുന്നു. ഭാര്യയോടും മകളോടുമൊപ്പമാണ് നിതേഷ് ദുബായിൽ താമസിക്കുന്നത്.