1800 കോടിയുടെ ഭാഗ്യം തേടി എത്തിയിട്ടും, ചില്ലി കാശ് കിട്ടാതെ ദമ്പതികള്‍.!

By Web Team  |  First Published Mar 2, 2021, 6:00 PM IST

ഇവര്‍ സ്ഥിരമായി ഒരേ നമ്പറിലാണ് ടിക്കറ്റ് വാങ്ങാറ്, ആ നമ്പര്‍  6, 12, 22, 29, 33, 6, 11 എന്നായിരുന്നു. എല്ലാ വെള്ളിയാഴ്ചയും റേച്ചലിന്‍റെ അക്കൌണ്ടില്‍ നിന്നും ഒട്ടോമാറ്റിക്കായി കാശ് പിന്‍വലിച്ച് ടിക്കറ്റ് ഇവര്‍ക്ക് ലഭിക്കുമായിരുന്നു. 


ലണ്ടന്‍: റേച്ചല്‍ കെന്നഡി, ലിയാം മാക്കോര്‍ഹെന്‍ എന്നീ ദമ്പതികളുടെ ഹൃദയം തകര്‍ന്ന നിമിഷമായിരുന്നു അത്. 180 കോടിയുടെ ഭാഗ്യമാണ് ഇവര്‍ക്ക് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായത്. ദക്ഷിണ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ് ഷെയര്‍ സ്വദേശികളാണ് ഈ യുവ ദമ്പതികള്‍. സ്ഥിരമായി ഭീമമായ സമ്മന തുക വാഗ്ദാനം ചെയ്യുന്ന യൂറോമില്ല്യണ്‍സ് ജാക്ക്പോട്ടില്‍ ഇവര്‍ പങ്കെടുക്കാറുണ്ട്. റേച്ചലിന് പ്രായം 19 ആണ്. ലിയാമിന് 21ഉം.

ഇവര്‍ സ്ഥിരമായി ഒരേ നമ്പറിലാണ് ടിക്കറ്റ് വാങ്ങാറ്, ആ നമ്പര്‍  6, 12, 22, 29, 33, 6, 11 എന്നായിരുന്നു. എല്ലാ വെള്ളിയാഴ്ചയും റേച്ചലിന്‍റെ അക്കൌണ്ടില്‍ നിന്നും ഒട്ടോമാറ്റിക്കായി കാശ് പിന്‍വലിച്ച് ടിക്കറ്റ് ഇവര്‍ക്ക് ലഭിക്കുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ദമ്പതികള്‍ നറുക്കെടുപ്പ് ശ്രദ്ധിച്ചു. ഒന്നാം സമ്മാനമായ 1800 കോടി സമ്മാനം അടിച്ചത് 6, 12, 22, 29, 33, 6, 11 എന്ന നമ്പറിനാണ് എന്നറിഞ്ഞപ്പോള്‍ ദമ്പതികള്‍ ശരിക്കും അത്ഭുതപ്പെട്ടു.

Latest Videos

undefined

ഉടന്‍ തന്നെ ലോട്ടറി ആപ്പ് റേച്ചല്‍ എടുത്തു നോക്കി. അവിടെയാണ് നിര്‍ഭാഗ്യം അവരെ പിടികൂടിയത്. അക്കൌണ്ടില്‍ ആവശ്യമായ തുക ഇല്ലാത്തതിനാല്‍ ഇത്തവണ അവര്‍ക്ക് ഓട്ടോമാറ്റിക്കായി ടിക്കറ്റ് ലഭിച്ചില്ല. അവരുടെ പേമെന്‍റ് പരാജയപ്പെട്ടിരുന്നു. അതായത് അവരുടെ സ്ഥിരം നമ്പര്‍ വിജയിച്ചു, പക്ഷെ ടിക്കറ്റ് അവര്‍ക്ക് ലഭിച്ചിരുന്നില്ല. 

ഒന്നാം സമ്മാനം നേടി എന്ന കാര്യം ലോട്ടറിയുമായി ബന്ധപ്പെട്ടവരെ അറിയിച്ചപ്പോഴും പേമെന്‍റ് പരാജയപ്പെട്ടത് തന്നെയാണ് അവരും പറയുന്നത്. എന്തായാലും വിജയിച്ചു എന്ന ബോധ്യത്തില്‍ റേച്ചല്‍ തന്‍റെ പങ്കാളിയോട് കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഈ സന്തോഷമെല്ലാം വേഗത്തില്‍ അവസാനിച്ചു. 

ബ്രൈറ്റ്ടോണ്‍ യൂണിവേഴ്സിറ്റിയില്‍ ബിസിനസ് പഠിക്കുകയാണ് റേച്ചല്‍. അവിടെ തന്നെ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയാണ് ലിയാം. ഇരുവരും വര്‍ഷങ്ങളായി ഒന്നിച്ചാണ് താമസം.

click me!