എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.
ആലപ്പുഴ: തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നിർമാണ തൊഴിലാളിക്ക്. ഭരണിക്കാവ് തെക്കേമങ്കുഴി മുറാശ്ശേരിൽ തെക്കതിൽ ചന്ദ്രൻ എന്നയാൾക്കാണ് സമ്മാനമടിച്ചത്. വിൻ വിൻ ലോട്ടറിയുടെ 75 ലക്ഷമാണ് ചന്ദ്രന് സ്വന്തമായത്. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ചന്ദ്രന്, ചെറിയ തുകകളൊക്കെ മുൻപ് സമ്മാനമായി ലഭിച്ചിരുന്നു.
പതിവ് പോലെ ജോലിക്ക് പോകും വഴി ഓച്ചിറയിൽ നിന്നാണ് ചന്ദ്രൻ വിൻ വിൻ ലോട്ടറി എടുത്തത്. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങും വഴി ഫലം പരിശോധിച്ചപ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം ചന്ദ്രൻ അറിഞ്ഞത്. ഡബ്ല്യു.ബി. 245714 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം. സമ്മാനാർഹമായി ടിക്കറ്റ് ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാനാണ് ചന്ദ്രന്റെ തീരുമാനം. ശ്രീലയാണ് ഭാര്യ. മക്കൾ: വിഷ്ണു, വീണ.
undefined
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
തിരുവോണം ബമ്പറിന് റെക്കോർഡ് വിൽപ്പന; ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, സർക്കാരിലേക്ക് എത്ര ?
അതേസമയം, തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കഴിഞ്ഞ ദിവസം വരെ 59 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 25 കോടി ഒന്നാം സമ്മാനം ലഭിക്കുമ്പോള്‍ അഞ്ച് കോടിയാണ് രണ്ടാം സമ്മാനാര്‍ഹന് ലഭിക്കുക. ഒരു കോടി വീതം പത്ത് പേര്‍ക്കാണ് മൂന്നാം സമ്മാനമായി ലഭിക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയായ തിരുവോണം ബമ്പര്‍ ആര്‍ക്കാകും ലഭിക്കുകയെന്ന കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോള്‍.