മഴ നനഞ്ഞുള്ള യുവാവിന്റെ നടത്തത്തിൽ അസ്വഭാവികത, കാലുകളിൽ ഒട്ടിച്ച് വച്ച നിലയിൽ കഞ്ചാവ്, അറസ്റ്റ്

By Web TeamFirst Published Jul 27, 2024, 8:19 AM IST
Highlights

മഴ നനഞ്ഞ് നടന്നുവരികയായിരുന്ന സജീറിനെ കണ്ട് അസ്വഭാവികത തോന്നിയപ്പോഴാണ് പൊലീസ് വിശദമായ പരിശോധന നടത്തിയത്

തിരുനെല്ലി: വയനാട് തിരുനെല്ലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് പുറക്കാട്ടേരി സ്വദേശി സജീറിനെയാണ് കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തതത്. സെല്ലോടോപ്പ് ഉപയോഗിച്ച് കാലില്‍ ഒട്ടിച്ചാണ് പ്രതി കഞ്ചാവ് കടത്താ‌ൻ ശ്രമിച്ചത്. മഴ നനഞ്ഞ് നടന്നുവരികയായിരുന്ന സജീറിനെ കണ്ട് അസ്വഭാവികത തോന്നിയപ്പോഴാണ് പൊലീസ് വിശദമായ പരിശോധന നടത്തിയത്. 

തുടര്‍ന്ന് 720 ഗ്രാം കഞ്ചാവാണ് പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഇരുകാലുകളിലെയും തുടയില്‍ സെലോടേപ്പ് വച്ച് ഒട്ടിച്ചാണ് സജീർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയില്‍ ഹാജാരക്കി. തിരുനെല്ലി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 19 വയസ്സുകാരനായ സജീർ കോഴിക്കോട് നാലുവയല്‍ പുറക്കാട്ടേരി സ്വദേശി ആണ്. 

Latest Videos

ക‍ർണാടകയിലെ ബൈരക്കുപ്പയില്‍ നിന്ന് കടത്തി കൊണ്ടുവന്ന കഞ്ചാവ് കേരളത്തില് വില്‍പ്പനക്കായാണ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടില്‍ ബൈക്കിന്‍റെ ഹെല്‍മറ്റ് ധരിക്കാത വന്ന യുവാക്കളില്‍ നിന്നും പൊലീസ് പരിശോധനയില്‍ 604 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!