ആലപ്പുഴയില്‍ പൊലീസ് ജീപ്പ് സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

By Web Team  |  First Published Feb 8, 2024, 11:58 PM IST

ഇന്ധനം നിറച്ച ശേഷം മടങ്ങുകയായിരുന്നു പൊലീസ് ജീപ്പ് സ്കൂട്ടറിൽ പോകുകയായിരുന്ന സാനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


ആലപ്പുഴ: ആലപ്പുഴ തകഴിക്ക് സമീപം പച്ചയിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എടത്വ  ഇരുപതിൽചിറ ബേബിയുടെ മകൻ സാനിയാണ് മരിച്ചത്. 29 വയസായിരുന്നു. രാത്രി 8.30 യോടെ പച്ച ലൂർദ്ദ് മാതാ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്ന് വന്ന പോലീസ് ജീപ്പും പച്ചയിലേക്ക് പോകുകയായിരുന്ന സാനിയുടെ സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാനിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ സൗത്ത് പൊലീസിൻ്റെ ജീപ്പാണ് ഇടിച്ചത്. ഇന്ധനം നിറച്ച ശേഷം മടങ്ങുകയായിരുന്നു പൊലീസ് ജീപ്പ്. കിണർറിങ്ങ് ജോലിക്കാരനാണ് സാനി. മൃതദേഹം വണ്ടാനം മെഡി. കോളജ് ആശുപത്രി മോർച്ചറി യിലേയ്ക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!