എക്സ്യൂസ്മീ, ഇത് കാടല്ല, കടയാണ് കേട്ടോ! പറഞ്ഞ് തീരും മുന്നേ ഉഗ്രനൊരു തൊഴി, ചടയമംഗലത്ത് കടയിൽ കാട്ടുപന്നികൾ

By Web TeamFirst Published Feb 25, 2024, 12:09 AM IST
Highlights

ജീവനക്കാ‌ർ ഭയത്തോടെ ഓടിയോളിക്കുകയായിരുന്നു

കൊല്ലം: കൊല്ലം ജില്ലയിലെ ചടയമംഗലം പോരേടം മേഖലകളിൽ പട്ടാപ്പകലും പന്നിശല്യം രൂക്ഷം. കച്ചവട സ്ഥാപനങ്ങളിലടക്കം കൂട്ടത്തോടെയാണ് കാട്ടു പന്നികൾ എത്തുന്നത്. ഇന്ന് ചടയമംഗലത്തെ കടയിലെത്തിയ കാട്ടുപന്നിക്കൂട്ടത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പട്ടാപ്പകലാണ് കൂട്ടത്തോടെ കാട്ടുപന്നികൾ ചടയമംഗലത്തെ കടയിലെത്തിയത്.

ശ്രദ്ധക്ക്, പാർവതി, 15 വയസ്, പെൺകുട്ടിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പൊലീസ്, കണ്ടാൽ ഉടൻ അറിയിക്കുക

Latest Videos

ജീവനക്കാ‌ർ ഭയത്തോടെ ഓടിയോളിക്കുകയായിരുന്നു. എന്നാൽ കടയ്ക്ക് പുറത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി കാട്ടുപന്നികളെ തുരത്തി. കൂട്ടത്തിലൊരാൾ കാട്ടുപന്നിയെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. കാട്ടുപന്നികൾ പുറത്തേക്കോടിയതോടെയാണ് ജീവനക്കാർക്ക് ആശ്വാസമായത്. കാട്ടുപന്നിയാക്രമണം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് പരിക്കേറ്റു എന്നതാണ്. മലപ്പുറം മമ്പാട് സ്വദേശി ഷഹബാസിനാണ് സാരമായി പരിക്കേറ്റത്. മമ്പാട് ഓടായിക്കലിൽരാത്രിയാണ് സംഭവമുണ്ടായത്. പട്ടാപ്പകലും രാത്രിയും മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കൂട്ടത്തോടെ കാട്ടുപന്നികൾ പ്രദേശത്തെ കടകളിലടക്കം എത്തുന്നുണ്ട്. ഇവിടുത്തെ ജീവനക്കാ‌ർ ഭയത്തോടെ ഓടിയോളിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടുപന്നിയാക്രമണം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് പരിക്കേറ്റു എന്നതാണ്. മലപ്പുറം മമ്പാട് സ്വദേശി ഷഹബാസിനാണ് സാരമായി പരിക്കേറ്റത്. മമ്പാട് ഓടായിക്കലിൽരാത്രിയാണ് സംഭവമുണ്ടായത്. പട്ടാപ്പകലും രാത്രിയും മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കൂട്ടത്തോടെ കാട്ടുപന്നികൾ പ്രദേശത്തെ കടകളിലടക്കം എത്തുന്നുണ്ട്. ഇവിടുത്തെ ജീവനക്കാ‌ർ ഭയത്തോടെ ഓടിയോളിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടുപന്നിയാക്രമണം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

click me!