മുല്ലപ്പെരിയാറിൽ നിന്നുള്ള കനാലിൽ പതിവ് നീന്തലിനെത്തി, ഒഴുക്കിൽ കുടുങ്ങി, ഷട്ടർ അടച്ചതോടെ നീന്തിക്കയറി കാട്ടാന

By Web Team  |  First Published Jul 10, 2024, 1:28 PM IST

വനംവകുപ്പിൻറെ ആവശ്യപ്രകാരം തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഷട്ടർ താഴ്ത്തിയതോടെ ഒഴുക്ക് നിലച്ചു. ഈ സമയം നൂറ്റമ്പത് മീറ്ററോളം കാനാലിലൂടെ നീന്തിയാണ് കാട്ടാന കരക്ക് കയറിയത്


മുല്ലപ്പെരിയാർ: മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന കനാലിൽ ഷട്ടറിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിൽ കാട്ടാന കുടുങ്ങി. തമിഴ് നാട്ടിലേക്ക് വെള്ളം തുറന്നു വിടുന്ന ഷട്ടർ അടച്ച് ഒഴുക്ക് നിയന്ത്രിച്ചതോടെ കാട്ടാന നീന്തി കാട്ടിലേക്ക് കയറി. രാവിലെ ഏഴു മണിയോടെ പ്രഭാത സവാരിക്കെത്തിയവരാണ് കനാലിൽ കാട്ടാന അകപ്പെട്ടത് കണ്ടത്.

പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ കനാലിൽ കാട്ടാനകൾ അക്കരെയരിക്കരെ നീന്തുന്നത് പതിവാണ്. ഇന്ന് ഇത്തരത്തിൽ നീന്തിയപ്പോൾ ശക്തമായ ഒഴുക്കിൽ പെട്ടതാകാനാണ് സാധ്യത. ഷട്ടറിനു നൂറു മീറ്ററോളം മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിലാണ് തടഞ്ഞു നിന്നത്. വനംവകുപ്പിൻറെ ആവശ്യപ്രകാരം തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഷട്ടർ താഴ്ത്തിയതോടെ ഒഴുക്ക് നിലച്ചു. ഈ സമയം നൂറ്റമ്പത് മീറ്ററോളം കാനാലിലൂടെ നീന്തിയാണ് കാട്ടാന കരക്ക് കയറിയത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!