Latest Videos

എല്ലാവരുടെയും രക്ഷകർ, ഈ അഗ്നിരക്ഷാസേനയെ പക്ഷേ ആര് രക്ഷിക്കും; ഇടിഞ്ഞ കെട്ടിടത്തിൽ ജീവൻ പണയം വച്ചുള്ള ജോലി

By Web TeamFirst Published Jul 2, 2024, 4:41 AM IST
Highlights

പതിറ്റാണ്ടുകൾ പഴക്കമുളള പഴയ സർക്കാർ ആശുപത്രി കെട്ടിടം 2010 മുതൽ ഫയർഫോഴ്സിന് നൽകുകയായിരുന്നു ഇപ്പോൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. കോൺക്രീറ്റ് ഓരോ ദിവസവും അടർന്നു വീണുകൊണ്ടിരിക്കുന്നു

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിലെ അഗ്നിരക്ഷാസേനയെ ആരെങ്കിലും ഉടൻ രക്ഷിക്കണം. ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ ജീവൻ കയ്യിൽപിടിച്ചാണ് ഉദ്യോഗസ്ഥരുടെ ഇരിപ്പ്. പുതിയ കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തിയിട്ടും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. ദുരന്തമായ ഈ കെട്ടിടത്തിൽ കഴിച്ചുകൂട്ടുന്ന സേനയിലെ ജീവനക്കാരുടെ ജീവന് ആര് ഉറപ്പുകൊടുക്കും എന്നാണ് ചോദ്യം ഉയരുന്നത്.

പതിറ്റാണ്ടുകൾ പഴക്കമുളള പഴയ സർക്കാർ ആശുപത്രി കെട്ടിടം 2010 മുതൽ ഫയർഫോഴ്സിന് നൽകുകയായിരുന്നു ഇപ്പോൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. കോൺക്രീറ്റ് ഓരോ ദിവസവും അടർന്നു വീണുകൊണ്ടിരിക്കുന്നു. മഴ കനത്താൽ അകത്തുവേണം ആദ്യം രക്ഷാപ്രവർത്തനം എന്ന അവസ്ഥയാണ്. വളപ്പിലെ വാട്ടർ ടാങ്കും ഇടിഞ്ഞുവീഴാറായി.

രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേന പല തവണ അപേക്ഷവച്ചു. പയഞ്ചേരിയിൽ 40 സെന്‍റ് അനുവദിച്ചു കിട്ടി. പക്ഷേ തുക വകയിരുത്താത്തത് കൊണ്ട് കെട്ടിടം പണി തുടങ്ങിയില്ല. അറ്റകുറ്റപ്പണി പോലും നടക്കുന്നില്ല. ഇരിട്ടിയിലെ കെട്ടിടം ഒഴിപ്പിച്ച് സേനയെ മറ്റൊരിടത്തേക്ക് തത്കാലം മാറ്റാൻ മുൻകയ്യെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

7,581 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ട്; 2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!