പെങ്ങളെ കൊല്ലാൻ കൂട്ടുനിൽക്കുമോ? വീട് വെച്ചതിനും വണ്ടി വാങ്ങിയതിനും പണം കിട്ടിയതിന് തെളിവുണ്ട്: കലയുടെ സഹോദരൻ

By Web Team  |  First Published Jul 3, 2024, 7:39 AM IST

വണ്ടി വാങ്ങാനും വീട് വെക്കാനും പ്രതികൾ സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്. ഒരു പെങ്ങളെ കൊല്ലാൻ കൂട്ടുനിൽക്കുമോ? വീട് വെച്ചതിനും വണ്ടി വാങ്ങിയതിനും പണം വന്നതെങ്ങനെയെന്ന് തെളിവുണ്ട്


മാന്നാർ: കലയുടെ ഭർത്താവ് അനിലുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടെന്നും പലതും അറിയാം എന്ന സംശയത്തിലും  പൊലീസ് രാവിലെ മുതൽ വൈകിട്ട് വരെ ചോദ്യം ചെയ്തെന്ന് മാന്നാരിൽ കൊല്ലപ്പെട്ട ശ്രീകലയുടെ സഹോദരൻ. പ്രതികളായവരെ എല്ലാം പരിചയമുണ്ട്.  അവർ ഇങ്ങനെ ചെയ്യുമെന്ന് പോലും വിശ്വസിക്കാൻ  ആകുന്നില്ലെന്നും ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. വിശ്വസിക്കാൻ കഴിയുന്നില്ല. അവരെല്ലാം സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. കാര്യങ്ങള്‍ അവരോട് ചോദിക്കോനോ അവര്‍ ഇങ്ങോട്ട് ചോദിക്കാനോ വന്നിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്നവരാരും മോശമായി തന്നോട് പെരുമാറിയിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അര്‍ഹമായ ശിക്ഷ കിട്ടണം. താൻ പ്രതികൾക്ക് അനുകൂലമായി നിൽക്കുന്നതായി പൊലീസ് പറഞ്ഞു.

Read More.... കലയുടെ മൃതദേഹം കണ്ടു, മറവ് ചെയ്യാൻ അനിൽ സഹായം തേടി, കൂട്ടുനിന്നില്ല, ഭയന്ന് പുറത്ത് പറഞ്ഞില്ല: മുഖ്യസാക്ഷി

Latest Videos

വണ്ടി വാങ്ങാനും വീട് വെക്കാനും പ്രതികൾ സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്. ഒരു പെങ്ങളെ കൊല്ലാൻ കൂട്ടുനിൽക്കുമോ? വീട് വെച്ചതിനും വണ്ടി വാങ്ങിയതിനും പണം വന്നതെങ്ങനെയെന്ന് തെളിവുണ്ട്. കലയെ പലയിടത്തും കണ്ടതായി പലരും പറഞ്ഞു. ഭാര്യയോട് ഇതേപ്പറ്റി സംസാരിച്ചു. അവള്‍ക്ക് ഫേസ് ചെയ്യാൻ മടി കാണുമെന്ന് കരുതി. വല്ല ഓട്ടവും ഉണ്ടെങ്കിൽ പ്രതികൾ തന്നെ വിളിക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു. 

click me!