ഡ്രഡ്ജിംഗ് പരിശോധന ഉടൻ അവസാനിപ്പിക്കില്ല, നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിലെത്തും: കാർവാർ എംഎൽഎ

By Web Team  |  First Published Sep 22, 2024, 4:50 PM IST

ഉപകരണങ്ങളുണ്ടാകില്ലെന്നും എംഎൽഎ വ്യക്തമാക്കി. നിലവിൽ നദിക്കടിയിൽ നടക്കുന്ന പരിശോധനയിൽ ലഭിക്കുന്നത് ടാങ്കർ ലോറിയുടെ ഭാഗങ്ങളാണ്. 


ബെംഗ്ളൂരു : അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന ഡ്രഡ്ജിംഗ് ഉപയോഗിച്ചുള്ള പരിശോധ ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീശ് സെയ്ൽ. ഡ്രഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനം. നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിൽ എത്തും. നേരത്തെ അദ്ദേഹം സ്പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ സഹായങ്ങൾക്കായാണ് വരുന്നത്. ഉപകരണങ്ങളുണ്ടാകില്ലെന്നും എംഎൽഎ വ്യക്തമാക്കി. ഈശ്വർ മാൽപെയ്ക്കെതിരെ വിമർശനമുന്നയിച്ച എംഎൽഎ, മാൽപെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്നും തുറന്നടിച്ചു.

നിലവിൽ നദിക്കടിയിൽ നടക്കുന്ന പരിശോധനയിൽ ലഭിക്കുന്നത് ടാങ്കർ ലോറിയുടെ ഭാഗങ്ങളാണ്. അർജുന്റെ ട്രക്കിന്റെ ഭാഗങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും കർണാടക ഫിഷറീസ് മന്ത്രി മംഗൾ വൈദ്യയും വ്യക്തമാക്കി.    

Latest Videos

undefined

ഇനിയും ജീവൻ അപകടത്തിലാക്കുന്ന തെരച്ചിൽ വേണ്ട; പലതും മുങ്ങിയെടുത്ത് സമയം കളയരുതെന്ന് അര്‍ജുന്‍റെ സഹോദരി അഞ്ജു

 

 

 


 
 

click me!