മോഷ്ടിച്ച നാലരലക്ഷം രൂപയോളം വിലവരുന്ന ബൈക്കുമായി കടന്ന പ്രതികളെ കൊല്ലത്ത് നിന്നാണ് പെലീസ് പൊക്കിയത്. ഈ മാസം പത്താം തീയതിയാണ് മാളിൽ നിന്നും ബൈക്ക് മോഷണം പോകുന്നത്.
കൊച്ചി: കൂട്ടുകാരന് സ്വന്തമായി ബൈക്കില്ല, എങ്കിൽ ഒരെണ്ണം സമ്മാനമായി കൊടുത്തുകളയാം! സുഹൃത്തിന് നൽകാൻ നാലര ലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ച വിദ്യാർത്ഥികൾ പിടിയിൽ. കൊച്ചി ഇടപ്പള്ളിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയ കേസിലാണ് വിദ്യാർഥികൾ അറസ്റ്റിലായത്. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് മൈക്കിൾ എന്നിവരാണ് പിടിയിലായത്.
ഒരാൾ ബി-ടെക് വിദ്യാർത്ഥി മറ്റെയാൾ കംപ്യൂട്ടർ കോഴ്സും ചെയ്യുകയാണെന്ന് പൊലീസ് പഞ്ഞു. മോഷ്ടിച്ച നാലരലക്ഷം രൂപയോളം വിലവരുന്ന ബൈക്കുമായി കടന്ന പ്രതികളെ കൊല്ലത്ത് നിന്നാണ് പെലീസ് പൊക്കിയത്. ഈ മാസം പത്താം തീയതിയാണ് മാളിൽ നിന്നും ബൈക്ക് മോഷണം പോകുന്നത്. തുടർന്ന് ഉടമയുടെ പരാതിയിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് വിദ്യാർത്ഥികളെ കണ്ടെത്താനായതെന്ന് പൊലീസ് പറഞ്ഞു.
undefined
പട്ടാപ്പകലാണ് കൊച്ചിയിൽ മോഷണം നടന്നത്. റോയൽ എൻഫീൽഡ് ഇന്‍റർസെപ്റ്റർ 650 എന്ന ബൈക്കാണ് ഇരുവരും ചേർന്ന് കൊച്ചിയിലെ ഒരു മാളിൽ നിന്നും അടിച്ചെടുത്തത്. മറ്റൊരു ബൈക്കിലെത്തിയ പ്രതികൾ ബൈക്ക് മോഷ്ടിച്ച് തിരികെ താമസ സ്ഥലത്ത് എത്തുന്നതിന്‍റെയും ബൈക്ക് ഒളിപ്പിക്കുന്നതിന്‍റേയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരു നമ്പർ പ്ലേറ്റ് ഉപയോഗിച്ച് കൊല്ലത്തേക്ക് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
വീഡിയോ സ്റ്റോറി കാണാം
Read More : 'ഇന്ന് മദ്രസ്സകൾ, നാളെ സെമിനാരികൾ, മറ്റന്നാൾ വേദപാഠശാലകൾ'; ദേശീയ ബാലാവകാശ കമ്മീഷൻ നീക്കത്തിനെതിരെ ജലീൽ