കാറില്‍ 16 ലിറ്റർ ചാരായവുമായി രണ്ട് പേര്‍ പിടിയിൽ; ക്രിസ്തുമസ് - ന്യൂ ഇയർ ഡ്രൈവ് കര്‍ശനമാക്കി എക്സൈസ്

By Web TeamFirst Published Dec 21, 2023, 1:58 PM IST
Highlights

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഭാഷിന്റെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. 

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 16 ലിറ്റർ ചാരായവുമായി തിരുവനന്തപുരത്ത് രണ്ടു പേർ പിടിയിലായി. ക്രിസ്തുമസ് ന്യൂ ഇയർ സ്‍പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കേരള എക്സൈസ് മൊബൈൽ ഇന്റര്‍വെൻഷൻ യൂണിറ്റ് എക്സൈസ് ഇൻസ്‍പെക്ടർ കെ ശ്യംകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക വാഹന പരിശോധനയിലാണ് നടപടി. നെടുമങ്ങാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ നൗഷാദ്ഖാനെയും (47) നെടുമങ്ങാട് പെരിങ്ങമ്മല സ്വദേശി അലി എന്ന അലി ജാസിമി(35)നെയും ആണ് അറസ്റ്റ് ചെയ്തത്.

കാറിൽ കടത്തിക്കൊണ്ടുവന്ന 16 ലിറ്റർ ചാരായവുമായി ഇവര്‍ രണ്ടു പേരും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് നിന്നും എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.  അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഭാഷിന്റെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ ബി.വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ശങ്കർ, എം.വിശാഖ്, കെ.ആർ. രജിത്ത്, ഹരിപ്രസാദ്.എസ്, സുജിത്ത്.വി.എസ്, അനീഷ്.വി.ജെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Latest Videos

ആ ഉപദേശങ്ങള്‍ എന്റേതല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ 'ഡീപ് ഫേക്കേന്ന്' രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ 'ഉപദേശങ്ങള്‍' വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.  സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം. 

ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന തരത്തില്‍ തലക്കെട്ട് കൊടുത്തിട്ടുണ്ട്. 100 ശതമാനം ഗ്യാരന്റിയോടെ മറ്റ് റിസ്കുകള്‍ ഒട്ടുമില്ലാതെ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ചാനല്‍ സന്ദര്‍ശിക്കാനും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ ആവശ്യപ്പെടുന്നു. നിരവധിപ്പേര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പണം തങ്ങളുടെ അക്കൗണ്ടുകളില്‍ വന്നതായി കാണിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!