ആനയെ തുരത്താനുളള ദൗത്യത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും നാളെത്തന്നെ നടപടികൾ തുടങ്ങുമെന്നും മറയൂർ ഡി എഫ് ഒ അറിയിച്ചു.
ഇടുക്കി: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മൂന്നാർ കല്ലാറിലാണ് സംഭവം. ശുചീകരണ തൊഴിലാളികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. എം ജ കോളനി സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖർ എന്നിവർക്ക് നേരെയാണ് കാട്ടാന ആക്രമണം. പരിക്കേറ്റ ഇരുവരെയും ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴകമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശേഖറിന് പരിക്കേറ്റത്. അഴകമ്മയുടെ പരിക്ക് സാരമുളളതാണ്.
ജനവാസമേഖലയിൽ കാട്ടാനയുടെ സാന്നിദ്ധ്യമുണ്ടായിട്ടും വനം വകുപ്പ് ഇടപെടൽ കാര്യക്ഷമമല്ലെന്നാരോപിച്ച് മൂന്നാറിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. മറയൂരിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിലാണ് നാട്ടുകാരുടെ പ്രതിഷേധം. ആനയെ തുരത്താനുളള ദൗത്യത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും നാളെത്തന്നെ നടപടികൾ തുടങ്ങുമെന്നും മറയൂർ ഡി എഫ് ഒ അറിയിച്ചു.