കൊട്ടാരക്കര എഴുകോൺ സ്വദേശിയായ വിനോദിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞു. 42 വയസ്സായിരുന്നു.
തിരുവനന്തപുരം: വർക്കലയിൽ റബ്ബർ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വർക്കല മുട്ടപ്പലം അപ്പൂപ്പൻകാവിന് സമീപമുള്ള പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. കൊട്ടാരക്കര എഴുകോൺ സ്വദേശിയായ വിനോദിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞു. 42 വയസ്സായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.youtube.com/watch?v=Ko18SgceYX8