ചൂരിമലയിൽ പിടികൂടിയ കടുവയുടെ പുനരധിവാസം; വൈകാതെ ഉത്തരവ് ഇറങ്ങും

By Web TeamFirst Published Jan 28, 2024, 12:32 PM IST
Highlights

കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലുള്ള കടുവയെ തൃശ്ശൂരിലേക്കോ തിരുവനന്തപുരത്തേക്കോ മാറ്റാനാണ് സാധ്യത.

വയനാട്: സുൽത്താൻ ബത്തേരി കൊളഗപ്പാറ ചൂരിമലയിൽ വച്ച് പിടികൂടിയ കടുവയുടെ പുനരധിവാസത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലുള്ള കടുവയെ തൃശ്ശൂരിലേക്കോ തിരുവനന്തപുരത്തേക്കോ മാറ്റാനാണ് സാധ്യത. കുപ്പാടിയിൽ സ്ഥലപരിമിതിയുണ്ട്. വനംവകുപ്പ് വൈകാതെ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നാണ് വിവരം. നേരത്തെ മൂടക്കൊല്ലിയിൽ വച്ച് പിടികൂടിയ കടുവയെ പുത്തൂരിലേക്ക് മാറ്റിയിരുന്നു. കടുവയുടെ കാലിനു പരിക്കുണ്ട്. ഒരു പല്ല് കൊഴിഞ്ഞിട്ടുമുണ്ട്. അധികാരത്തർക്കത്തിൻ്റെ പേരിൽ
തല്ലുകൂടിത്തോറ്റ കടുവയെന്ന നിഗമനം ശരിവയ്ക്കുന്നതാണ് പരിക്കുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos

click me!