ഡെൽഹി രജിസ്ട്രേഷൻ കാറിൽ മലയാളി യുവതിയും 2 യുവാക്കളും; പരിശോധനയിൽ അകത്ത് കഞ്ചാവും അനധികൃത മദ്യവും, അറസ്റ്റ്

By Web TeamFirst Published Feb 6, 2024, 7:52 PM IST
Highlights

മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് മൂവർ സംഘം പിടിയിലായത്. സംഘത്തില്‍ നിന്ന്  97.25 ഗ്രാം കഞ്ചാവും, അഞ്ച് കുപ്പി  ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പൊലീസ് പിടിച്ചെടുത്തു.

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ അനധികൃതമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി യുവതിയടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. തൃശൂര്‍, ചാവക്കാട്  സ്വദേശികളായ തളിക്കുളം കൊപ്പറമ്പില്‍ കെ.എ. സുഹൈല്‍(34), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ്. അനഘ് കൃഷ്ണ(27), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ്. ശിഖ(39) എന്നിവരാണ് ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

 മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് മൂവർ സംഘം പിടിയിലായത്. സംഘത്തില്‍ നിന്ന്  97.25 ഗ്രാം കഞ്ചാവും, അഞ്ച് കുപ്പി  ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പൊലീസ് പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച ഡി.എല്‍-1 സി.ടി 4212 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Latest Videos

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മൂന്ന് ദിവസം മുമ്പാണ് യുവതിയടങ്ങുന്ന സംഘത്തെ ബത്തേരി എസ്.ഐ. കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുന്നത്. ഈ മാസം മൂന്നാം തീയ്യതി നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

Read More :  മൊബൈൽ നമ്പർ വാങ്ങി വിളി പതിവായി, സ്കൂൾ വിദ്യാർത്ഥിനിയെ ചതിച്ച് പീഡിപ്പിച്ചു; ടയർ കടയിലെ ജീവനക്കാരൻ പിടിയിൽ
 

tags
click me!