ലോറിക്കുള്ളില്‍ കിടന്നുറങ്ങിയ ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

By Web Team  |  First Published Aug 7, 2024, 7:28 PM IST

തലക്കും മുഖത്തും പരിക്കേറ്റ സന്തോഷ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്


കൊച്ചി: എറണാകുളം പെരുന്പാവൂരിൽ ലോറിക്കുള്ളിൽ കിടന്നുറങ്ങിയ ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കന്യാകുമാരി കുലശേഖരം സ്വദേശി മണികണ്ഠനാണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിനായിരുന്നു സംഭവം.

പെരുമ്പാവൂർ ടൗണിലെ എംസി റോഡ് അരികിലുള്ള ലോറി പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്ത് അതിൽ കിടന്ന് ഉറങ്ങുകയായിരുന്നു ഡ്രൈവർ സന്തോഷ്. മണികണ്ഠനും സന്തോഷും തമ്മിൽ നേരത്തെ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിലെ വിരോധം കാരണം  സന്തോഷിനെ, മണികണ്ഠൻ കൈവശം ഉണ്ടായിരുന്ന കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തലക്കും മുഖത്തും പരിക്കേറ്റ സന്തോഷ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം തെരച്ചിൽ ഊർജ്ജിതമാക്കിയ പൊലീസ് തിരുവനന്തപുരത്ത് നിന്നുമാണ് മണികണ്ഠനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest Videos

undefined

ക്യാമ്പുകളിലുള്ളവർക്ക് മാത്രം സഹായമെന്ന പ്രചാരണം തെറ്റ്, എല്ലാവരുടെയും പുനരധിവാസം ഉറപ്പാക്കും: മന്ത്രി കെ രാജൻ

 

click me!