ആലത്തൂരിലെ മൂന്നാം ക്ലാസുകാരൻ ശ്രീറാമിന്റെ പിറന്നാള്‍; തീരാത്ത ആഘോഷമാക്കി മന്ത്രിയടക്കമുള്ളവര്‍

By Web Team  |  First Published Dec 3, 2024, 12:59 AM IST

മൂന്നാം ക്ലാസുകാരന്റെ പിറന്നാള്‍ ആഘോഷത്തിന്റെ റീല്‍സ് ഫേസ്ബുക്കിൽഴി പങ്കുവച്ച് മന്ത്രി വി. ശിവന്‍കുട്ടി.


തൃശൂര്‍: മൂന്നാം ക്ലാസുകാരന്റെ പിറന്നാള്‍ ആഘോഷത്തിന്റെ റീല്‍സ് ഫേസ്ബുക്കിൽഴി പങ്കുവച്ച് മന്ത്രി വി. ശിവന്‍കുട്ടി. കൊടകര ആലത്തൂര്‍ എ എല്‍ പി. സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ശ്രീറാമിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് മന്ത്രി ഫേസ്ബുക്ക് വഴി പങ്കുവച്ചത്. 

ഭിന്നശേഷിക്കാരനായ ശ്രീറാമിന്റെ പിറന്നാള്‍ ആഘോഷത്തിന് ഇത്തവണ ക്ലാസിലെ കൂട്ടുകാരും അധ്യാപകനും കൊടകരയിലുള്ള വീട്ടില്‍ എത്തിയിരുന്നു. ശനിയാഴ്ച ആയിരുന്നു പിറന്നാളാഘോഷം. പിറന്നാളിന് കേക്ക് മുറിക്കുന്നതും മധുരം പങ്കുവയ്ക്കുന്നതുമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതും എഡിറ്റ് ചെയ്തതും സമൂഹ മധ്യമം വഴി പങ്കുവച്ചതും അധ്യാപകനായ ഹൃതിക് തമ്പി തന്നെയായിരുന്നു. 

Latest Videos

undefined

ഇതിനോടകം തന്നെ നിരവധി പ്രമുഖരാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചത്. കൊടകര നോബിള്‍ നഗര്‍ സ്വദേശിയായ കുണ്ടനി വീട്ടില്‍ സുനില്‍കുമാറിന്റെയും സിനിയുടെയും മകനാണ്. ശ്രീഷ്മ സഹോദരിയാണ്.

അമ്പോ! കിടിലൻ ഡാൻസ്... ആ വൈറൽ പാട്ടിന് രണ്ടാം ക്ലാസുകാരിയുടെ നൃത്തം, തോല്‍പ്പിക്കാന്‍ ആരുണ്ടെന്ന് മന്ത്രി

click me!