കൊവിഡ് രോഗികള്‍ കൂടുന്നു; താമരശ്ശേരിയെ ക്ലസ്റ്റര്‍ പട്ടികയില്‍പ്പെടുത്തി

By Web Team  |  First Published Aug 26, 2020, 4:52 PM IST

രോഗികള്‍ കുറഞ്ഞതിനാല്‍ നാദാപുരവും ചാലിയവും ക്ലസ്റ്ററില്‍ നിന്ന് ഒഴിവായി. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം പത്തായി.


കോഴിക്കോട്: കൊവിഡ് വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താമരശ്ശേരിയെ ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതുവരെ 55 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 

രോഗികള്‍ കുറഞ്ഞതിനാല്‍ നാദാപുരവും ചാലിയവും ക്ലസ്റ്ററില്‍ നിന്ന് ഒഴിവായി. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം പത്തായി. ഒളവണ്ണ- 6, വെള്ളയില്‍- 113, മുഖദാര്‍- 37, ചെക്യാട്- 12, ചോറോട്- 144, കുറ്റിച്ചിറ- 6, വടകര- 51, തിരുവള്ളൂര്‍- 20, വലിയങ്ങാടി 18 എന്നിങ്ങനെയാണ് ക്ലസ്റ്ററുകളില്‍ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം. 

Latest Videos

undefined

കോഴിക്കോട് ജില്ലയില്‍ ഇന്നലെ 260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. വിദേശത്ത് നിന്ന് എത്തിയ 9 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 20 പേരുടെ ഉറവിടം വ്യക്തമല്ല.  

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 97 പേര്‍ക്കും ഉറവിടം അറിയാത്ത 10 പേര്‍ക്കും രോഗം ബാധിച്ചു. ചോറോട് 57 പേര്‍ക്കും താമരശ്ശേരിയില്‍ 15 പേര്‍ക്കും ആയഞ്ചേരിയില്‍ 11 പേര്‍ക്കും പോസിറ്റീവായി. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1534 ആയി. 140 പേര്‍ രോഗമുക്തി നേടി.

പരിശോധന വർദ്ധിച്ചതോടെ കൊവിഡ് പോസിറ്റീവ് രോ​ഗികളുടെ നിരക്ക് കുറഞ്ഞുവരുന്നതായി ആരോ​ഗ്യമന്ത്രാലയം

click me!