ഏലം സ്റ്റോറിന്‍റെ പൂട്ട് പൊളിച്ച് 52 കിലോ ഏലക്കായ കവർന്ന കേസ്; ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ

By Web Team  |  First Published Nov 27, 2024, 10:15 AM IST

രാജാക്കാട് പൊലീസ് കോയമ്പത്തൂരിൽ നിന്നുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്


ഇടുക്കി: രാജാക്കാട് മുന്നൂറേക്കറിലെ ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കായ മോഷ്ടിച്ച് വിൽപന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ബോഡിനായ്ക്കന്നൂർ മല്ലിംഗാപുരം സ്വദേശി വിജയ് (27) ആണ് അറസ്റ്റിലായത്. രാജാക്കാട് പൊലീസ് കോയമ്പത്തൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

കേസിലെ അഞ്ചും ആറും പ്രതികളായ ബോർഡിനായ്ക്കന്നൂർ സ്വദേശികളായ കർണരാജ (28), മാവടി ചന്ദനപ്പാറ സ്വദേശി മുത്തുക്കറുപ്പൻ (31) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ഉൾപ്പെടെ മൂന്നു പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Latest Videos

undefined

കഴിഞ്ഞ ഒക്ടോബർ 19 ന് രാത്രിയാണ് പ്രതികൾ മുന്നൂറേക്കറിലെ ഏലം സ്റ്റോറിന്റെ പൂട്ട് പൊളിച്ച് മുറിയിൽ സൂക്ഷിച്ചിരുന്ന 52 കിലോഗ്രാം തൂക്കം വരുന്ന ഒരു ചാക്ക് ഏലക്കായ മോഷ്ടിച്ച് മുത്തുക്കറുപ്പന്റെ വാഹനത്തിൽ കൊണ്ടുപോയത്. ശാന്തൻപാറ പുത്തടിയിലെ മലഞ്ചരക്ക് കടയിൽ ഇത് വിറ്റ ശേഷം പ്രതികൾ പണം പങ്കുവച്ചു. മോഷണം നടന്ന എസ്റ്റേറ്റിലെ മുൻജീവനക്കാരനായിരുന്ന തമിഴ്നാട് മല്ലിംഗാപുരം സ്വദേശി രാജേഷിന്റെ നിർദേശ പ്രകാരമാണ് പ്രതികൾ മോഷണം നടത്തിയത്. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഒക്ടോബർ 27 ന് മല്ലിംഗാപുരത്തെ മദ്യഷാപ്പിന് സമീപം വച്ച് കർണരാജയെ പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുത്തുകറുപ്പനെ മാവടിയിൽ നിന്ന് പിടികൂടിയത്. ഈ രണ്ട് പ്രതികളെയും കോടതി റിമാൻഡ് ചെയ്തിരുന്നു. രാജാക്കാട് സിഐ വി വിനോദ്കുമാർ, എസ് ഐ മാരായ സജി എൻ പോൾ, കെഎൽസിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അറിഞ്ഞത് രാത്രി മീൻ പിടിക്കാനിറങ്ങിയപ്പോൾ, രണ്ട് വള്ളങ്ങളിൽ നിന്ന് മോഷണം പോയത് 100 വീതം പിച്ചള വളയങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!