പ്ലാസ്റ്റിക് പാത്രം വില്‍ക്കാനെന്ന പേരില്‍ വീട്ടിലെത്തും; പിന്നീട് മോഷണം; അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍

By Web TeamFirst Published Feb 11, 2024, 2:57 PM IST
Highlights

നാലുമാസം മുൻപ് വടക്കഞ്ചേരി ചുവട്ടു പാടത്ത് അടച്ചിട്ട വീടിന്റെ പിൻഭാഗത്തെ കതക് തകർത്ത് ഏഴു പവൻ സ്വർണാഭരണങ്ങളും 65,000 രൂപയും പന്നിയങ്കര ടോൾ പ്ലാസക്ക് സമീപമുള്ള വീട്ടിൽ നിന്നും 4500 രൂപയും കവർന്നിരുന്നു. 

തൃശൂർ:  ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന സംഘം പിടിയിൽ. പാലക്കാട് വടക്കഞ്ചേരി പോലീസ് ആണ് പ്രതികളെ പിടികൂടിയത്. വടക്കഞ്ചേരിയിൽ നിന്നും പ്രതികൾ മോഷ്ടിച്ചത് ഏഴു പവനും 75000 ത്തോളം രൂപയും. പ്ലാസ്റ്റിക് പാത്രങ്ങൾ വിൽക്കാൻ എന്ന പേരിൽ വീടുകൾതോറും കയറിയിറങ്ങും. ആളില്ലാത്ത വീടുകൾ നോക്കി വെച്ച് മോഷണം നടത്തും. മഞ്ചേരി സ്വദേശി അജിത്തിന്റെയും കൂട്ടാളിയായ കർണാടക ഹസൻ സ്വദേശി ശിവരാജന്റെയും കവർച്ച ശൈലി ഇങ്ങനെയാണ്.

നാലുമാസം മുമ്പ് വടക്കഞ്ചേരിയിലും ഇവർ മോഷണം നടത്തിയത് ഇതേ ശൈലി പിന്തുടർന്ന്. വടക്കഞ്ചേരി ചുവട്ടുപാടത്ത് അടച്ചിട്ട വീടിന്റെ പിൻഭാഗത്തെ കതക് തകർത്താണ് ഏഴു പവൻ സ്വർണവും 65,000 രൂപയും ഇവർ കവർന്നത്. പിന്നാലെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമുള്ള വീട്ടിൽ നിന്നും 4500 രൂപയും കവർന്നു. തുടർക്കവർച്ചകളോടെ തലവേദനയായ പ്രതികളെ വയനാട്ടിൽ നിന്നാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് അമ്പലവയൽ പോലീസ് ഇവരെ പിടികൂടാൻ സഹായിച്ചു. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവർ എന്ന് പോലീസ് പറഞ്ഞു

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!