ആശുപത്രിയിൽ നിന്നിറങ്ങുന്ന രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

By Web Team  |  First Published Sep 25, 2024, 3:04 AM IST

രണ്ട് ദിവസം മുമ്പ് രാത്രിയാണ് രോഗിയെ കൊണ്ടുപോകുന്നതിനെച്ചൊല്ലി രണ്ട് ആംബുലൻസുകളിലെ ജീവനക്കാർ ഏറ്റുമുട്ടിയത്.


തിരുവനന്തപുരം: ആംബുലൻസ് ജീവനക്കാർ തമ്മിൽ തർക്കവും കയ്യാങ്കളിയും. തുടർന്ന് ഇരുവിഭാഗത്തിനെതിരെ പൊലീസ് കേസെടുത്തു. 
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന രണ്ട് ആംബുലൻസുകളുടെ ജീവനക്കാർ തമ്മിലുള്ള തർക്കം വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു.  കാരുണ്യ എന്ന സ്വകാര്യ സ്വകാര്യ ആംബുലൻസ് ജീവനക്കാരും ലൈഫ് ഫൈറ്റർ എന്ന ആംബുലൻസ് ജീവനക്കാരും തമ്മിലാണ് തർക്കമുണ്ടായത്.

ആശുപത്രിയിൽ നിന്ന് വരുന്ന രോഗികളെ ആരു കൊണ്ടുപോകണം എന്ന് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കാട്ടാക്കട പോലീസ് രണ്ടു ആംബുലൻസുകളിലെയും ജീവനക്കാർക്കെതിരെ കേസെടുത്തു. രണ്ടുദിവസം മുമ്പ് രാത്രിയിലാണ് അക്രമം ഉണ്ടായത്. കഴിഞ്ഞദിവസം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ്  കേസെടുത്തത്. അക്രമങ്ങളിൽ കാരുണ്യ ആംബുലൻസ് ഉടമയുടെ സുഹൃത്ത് അജിത്ത് ലൈഫ് ഫൈറ്റർ അംബേഴ്സിന്റെ ഡ്രൈവർ ആഷിക് എന്നിവർക്ക് പരിക്കേറ്റു. അജിത്ത് കാട്ടാക്കട ഗവൺമെൻറ് ആശുപത്രിയിലും ആഷിക് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ് നേരത്തെ കാരുണ്യ അമ്പലത്തിലെ ജീവനക്കാരനായിരുന്നു ആഷിക്ക് ഇപ്പോൾ സ്വന്തമായി ആംബുലൻസ് വാങ്ങി സർവീസ് നടത്തുകയാണ്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!