കോട്ടയത്ത് അമിതവേഗതയിലെത്തിയ ഓട്ടോ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു;ഡ്രൈവർ മദ്യലഹരിയിലെന്ന് നാട്ടുകാർ

By Web Team  |  First Published Dec 12, 2024, 5:25 PM IST

കോട്ടയം മുണ്ടക്കയത്ത് കാല്‍നട യാത്രക്കാരിയെ അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു. ഓട്ടോറിക്ഷ ഓടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍.


കോട്ടയം: കോട്ടയം മുണ്ടക്കയത്ത് അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ കാല്‍നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാര്‍ ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഓടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും അമിത വേഗതയിലാണ് ഓട്ടോ പോയിരുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. കോരുത്തോട് സ്വദേശി ഉഷയ്ക്കാണ് (49) പരിക്കേറ്റത്. ജോലി കഴിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോഴാണ് ഓട്ടോറിക്ഷ ഇടിച്ചത്. പരിക്കേറ്റ ഉഷ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കാല്‍നട യാത്രക്കാരിയെ ഇടിച്ചശേഷം ഓട്ടോ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് പുകയും ഉയര്‍ന്നു. എതിര്‍വശത്ത് നിന്നുവരുകയായിരുന്ന ഒരു ഓട്ടോറിക്ഷയെ മറ്റൊരു ഓട്ടോറിക്ഷ മറികടക്കുന്നതിനിടെയാണ് ഇതിന് എതിരെ നിന്നും അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടത്തോട്ട് വെട്ടിച്ചുമാറ്റിയതോടെയാണ് നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാരിയെ ഇടിച്ചിട്ടതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

Latest Videos

അപകടത്തിന്‍റെ സിസിടിവി ദൃശ്യം:

undefined

പാലക്കാട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി വൻ അപകടം; 3 പേര്‍ക്ക് ഗുരുതര പരിക്ക്

 

click me!