പന്തീരാങ്കാവ് പയ്യടിമീത്തലിലിലെ ഫ്ലാറ്റില്‍ മകളോടും മരുമകനോടുമൊപ്പം വാടകയ്ക്ക് താമസിച്ചു വരുകയായിരുന്ന അസ്മാബിയെ
ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട്: വീട്ടമ്മയുടെ ദുരൂഹമരണത്തില്‍ മരുമകന്‍ അറസ്റ്റില്‍. പന്തീരാങ്കാവില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന അസ്മാബിയുടെ മരണത്തിലാണ് മകളുടെ ഭര്‍ത്താവ് തമിഴ്നാട് സ്വദേശിയായ മഹമ്മൂദിനെ പാലക്കാട് നിന്നും പൊലീസ് പിടികൂടിയത്. മദ്യപാനിയായ മഹമ്മൂദ് സംഭവത്തിന് ശേഷം ആഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇയാളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.
പന്തീരാങ്കാവ് പയ്യടിമീത്തലിലിലെ ഫ്ലാറ്റില്‍ മകളോടും മരുമകനോടുമൊപ്പം വാടകയ്ക്ക് താമസിച്ചു വരുകയായിരുന്ന അസ്മാബിയെ ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മകള്‍ ഷിനോബി വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടുപവനോളം ആഭരണവും ഫോണും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഷിനോബിയുടെ സ്കൂട്ടറില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ മഹമ്മൂദ് പാലക്കാട്ടേക്ക് പോവുകയായിരുന്നു. തുടക്കത്തില്‍ത്തന്നെ മഹമ്മൂദിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ട്രെയിനുകളില്‍ പരിശോധന നടത്തിയ പൊലീസ് പാലക്കാട് വെച്ചാണ് മഹമ്മൂദ് പിടികൂടുന്നത്. ഇയാളില്‍ നിന്നും ആഭരണങ്ങളും കണ്ടെടുത്തു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്ന പ്രതി മദ്യപിച്ച അവസ്ഥയിലായിരുന്നു. തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നാണ് സൂചന. മഹമ്മൂദിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.
രാവിലെയോടെ പ്രതിയെ പന്തീരാങ്കാവ് സ്റ്റേഷനിലെത്തിച്ചു. സെക്യൂരിറ്റി ജോലിക്കാരാനായ മഹമ്മൂദ് മദ്യാപാനിയാണ്. അസ്മാബിയും മകള്‍ ഷിനോബിയും മകളുടെ ഭര്‍ത്താവ് മഹമ്മൂദും നാലു വര്‍ഷത്തോളമായി പന്തീരാങ്കാവ് ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരിയാണ്. മൃതദേഹം ഇന്‍ക്വസ്റ്റ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.youtube.com/watch?v=Ko18SgceYX8