ഫറോക്ക് നഗരസഭയിൽ മിന്നൽ പരിശോധന; രേഖകളിൽ തിരുത്തൽ അടക്കം ഗുരുതര വീഴ്ചകൾ കണ്ടെത്തിയെന്ന് വിവരാവകാശ കമ്മീഷണർ

By Web Team  |  First Published Nov 7, 2024, 4:07 PM IST

വിവരാവകാശ കമ്മീഷണറാണ് പരിശോധന നടത്തിയത്. രേഖകളില്‍ തിരുത്തല്‍ നടന്നതായും ഓരോ വര്‍ഷം നല്‍കേണ്ട വിവരാവകാശ കണക്കുകള്‍ ഫറോക്ക് നഗരസഭയില്‍ നൽകിയില്ലെന്നും പരിശോധനയില്‍ വ്യക്തമായി.


കോഴിക്കോട്: കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ വിവരാവകാശ കമ്മീഷണര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തി. രേഖകളില്‍ തിരുത്തല്‍ നടന്നതായും ഓരോ വര്‍ഷം നല്‍കേണ്ട വിവരാവകാശ കണക്കുകള്‍ നഗരസഭയില്‍ നൽകിയില്ലെന്നും പരിശോധനയില്‍ വ്യക്തമായി.

നഗരസഭയില്‍ അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയമിച്ചിട്ടില്ലെന്നും വിവരാവകാശ അപേക്ഷകരെ ശിക്ഷിക്കാനും വിലക്കാനും ശ്രമം നടന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇത് നിയമ വിരുദ്ധ നടപടിയാണ്. 14 ദിവസത്തിനുള്ളിൽ രേഖകൾ വിവരവകാശ കമ്മീഷൻ്റെ വെബ് സൈറ്റിൽ അപ ലോഡ് ചെയ്യണം അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ ഡോ. എ.അബ്ദുൾ ഹക്കിം വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു വിവരാവകാശ കമ്മീഷണര്‍ ഫറോക്ക് നഗരസഭയില്‍ പരിശോധന നടത്തിയത്. വിവരാവകാശ കമ്മീഷണറായ ടി കെ രാമകൃഷ്ണനും പരിശോധനയില്‍ ഉണ്ടായിരുന്നു.

Latest Videos

undefined

Also Read: വയനാട്ടിൽ നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള കിറ്റുകൾ പിടികൂടി; പ്രതികരണവുമായി കോണ്‍ഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!