അതീവ രഹസ്യമായി കാട്ടുവഴികളിലൂടെ കേരളത്തിലേക്ക് വന്ന 3 പേ‌ർ, സഹായത്തിന് ഒരു മലയാളി; പിടിച്ചെടുത്തത് കഞ്ചാവ്

By Web TeamFirst Published Sep 16, 2024, 7:58 AM IST
Highlights

തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉടുമ്പൻചോലയുടെ ഭാഗത്തേക്ക് കാട്ടുവഴികളിലൂടെ രഹസ്യമായി കടത്തിക്കൊണ്ട് വന്നതാണ് കഞ്ചാവ്. തമിഴ്നാട്ടുകാരായ പ്രതികൾ അവിടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്.

ഇടുക്കി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഉടുമ്പൻചോലയിൽ 4.53 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയത്തൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഉടുമ്പൻചോല സ്വദേശി കാർത്തിക് (19), തേനി സ്വദേശികളായ നിതീസ്‌ കുമാർ (21), ഗോകുൽ പാണ്ഡി സുരേഷ് (22) എന്നിവരാണ് പിടിയിലായത്.

തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉടുമ്പൻചോലയുടെ ഭാഗത്തേക്ക് കാട്ടുവഴികളിലൂടെ രഹസ്യമായി കടത്തിക്കൊണ്ട് വന്നതാണ് കഞ്ചാവ്. തമിഴ്നാട്ടുകാരായ പ്രതികൾ അവിടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ അഷ്റഫ് കെ എം, ദിലീപ് എൻ കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ എം, അബ്ദുൾ ലത്തീഫ്, പ്രശാന്ത് വി, യദുവംശരാജ്, മുഹമ്മദ് ഷാൻ, ബിബിൻ ജെയിംസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിധിൻ ജോണി എന്നിവരും പങ്കെടുത്തു.

Latest Videos

അതേസമയം, മലപ്പുറത്ത് 2.755 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയായ ബാപ്പ പണ്ഡിറ്റ് (24) ആണ് അറസ്റ്റിലായത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർക്കോട്ടിക്  സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജികുമാർ വി ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ അബ്ദുൽ വഹാബ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദലി, സുരേഷ് ബാബു, വിപിൻ,  സബീർ കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രൂപിക വി വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് നിസാർ, എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

ഓണാവധിക്ക് ശേഷം ജർമൻ സാങ്കേതികവിദ്യ ഉപയോഗിക്കും, റോഡ് ശരിയാകും; വാക്കുനൽകി സർക്കാർ; ദുരിതം തീരുമെന്ന് പ്രതീക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

tags
click me!