ആലപ്പുഴയിൽ വീണ്ടും ആരോഗ്യവിഭാഗത്തിന്‍റെ പരിശോധന, തണ്ണീർമുക്കത്തെ സ്ഥാപനങ്ങളിൽ കണ്ടെത്തിയത് പഴകിയ ഭക്ഷണം

By Web Team  |  First Published Nov 20, 2024, 7:26 PM IST

ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ഹെൽത്ത് കാർഡ് എടുക്കണമെന്ന കർശന നിർദേശം നൽകുകയും ചെയ്തു


ചേർത്തല: ഹെൽത്ത് കേരള ഇൻസ്പെക്ഷന്റെ ഭാഗമായി തണ്ണീർമുക്കം സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ബീനാ ചെറിയാന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ബോർഡ് ഇല്ലാത്ത സ്ഥാപനത്തിന് പിഴ ഈടാക്കി. വൃത്തിഹീനമായി കണ്ട ഹോട്ടൽ താൽക്കാലികമായി അടച്ചു. വൃത്തിയാക്കിയതിന് ശേഷം സ്ഥാപനം തുറന്നാൽ മതിയെന്നും നിർദ്ദേശം നൽകി.

പനിയും ഛർദിയും വയറിളക്കവും; മുട്ടിൽ സ്കൂളിലെ 17 വിദ്യാർഥികൾ ആശുപത്രിയിൽ, പരിശോധന നടത്തി ഭക്ഷ്യസുരക്ഷ വിഭാഗം

Latest Videos

undefined

ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ഹെൽത്ത് കാർഡ് എടുക്കണമെന്ന് കർശന നിർദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ആകാശ്, ശ്രുതി, പ്രസീന, ശ്രീലത പഞ്ചായത്ത് ജെഎച്ച്ഐ വിഷ്ണു എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!