കളമശ്ശേരിയിൽ ട്രെയിനിറങ്ങി, വിൽപ്പനയ്ക്കായി നിൽക്കവേ പിടിവീണു; 5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

By Web TeamFirst Published Sep 9, 2024, 12:00 PM IST
Highlights

ഒഡിഷയിൽ നിന്നും ടൂറിസ്റ്റ് ബസ്സിലും ട്രെയിനിലുമാണ് ലഹരിയെത്തിയത്.  ആദ്യം പെരുമ്പാവൂരിലാണ് പതിനാലു കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായത്.

കളമശ്ശേരി: എറണാകുളത്ത് രണ്ടിടങ്ങളിലായി നടന്ന പരിശോധനയിൽ 14 കിലോ കഞ്ചാവ് പിടികൂടി. ഒഡിഷ സ്വദേശികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിൽ നിന്ന് ടൂറിസ്റ്റ് ബസ്സിലും ട്രെയിനിലുമായി കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച രണ്ട് സംഘങ്ങളാണ് പൊലീസിന്റെ വലയിലായത്. ഓണത്തിനു മുന്നോടിയായി പോലീസ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിലാണ് വൻ ലഹരിവേട്ട.

ഒഡിഷയിൽ നിന്നും ടൂറിസ്റ്റ് ബസ്സിലും ട്രെയിനിലുമാണ് ലഹരിയെത്തിയത്.  ആദ്യം പെരുമ്പാവൂരിലാണ് പതിനാലു കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായത്. രാവിലെ ആറരയ്ക്ക് പെരുമ്പാവൂരെത്തിയ ബസിന്റെ ഡ്രൈവറും സഹായിയുമാണ് ഒൻപത് കിലോ കഞ്ചാവുമായി  പിടിയിലാകുന്നത്. അതിഥി തൊഴിലാളികളുമായെത്തിയ ബസിന്‍റെ ലഗേജ് ബോക്സിൽ ചെറു ബോക്സുകളിലായിട്ടായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്.  പ്രതിയായ ശ്യാംകുമാറിന്റെ പേരിൽ 25 ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മുൻപ് കാലടി പൊലീസ് കാപ്പ ചുമത്തിയ പ്രതിയാണ് ശ്യാംകുമാർ. 

Latest Videos

കളമശേരിയിൽ ട്രെയിനിറങ്ങി പഴങ്ങനാട് ഭാഗത്ത് കഞ്ചാവ് വിൽപ്പനക്കായി നിൽക്കുമ്പോഴാണ് ഒഡിഷ സ്വദേശികളായ പവിത്ര പരസേത്തും ബിജയ് നായ്ക്കും പിടിയാലത്. ഇവരിൽ നിന്നും പിടിച്ചെടുത്തത് അഞ്ച് കിലോ കഞ്ചാവ്. സൗത്ത് കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണിരുവരും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More : മെട്രോ ട്രാക്കിലൂടെ ഇറങ്ങിയോടി യുവതി, ഒരുവശത്തെ ട്രാക്കിൽ ട്രെയിൻ! പിന്നാലെ ഓടി രക്ഷപ്പെടുത്തി ഉദ്യോഗസ്ഥർ
 

click me!