​ശമ്പളമില്ല, തൊഴിലാളികൾക്ക് ദുരിതം, ആനുകൂല്യങ്ങൾ തടഞ്ഞ് എൽസ്റ്റൺ എസ്റ്റേറ്റ്, സമരം, കടുപ്പിച്ച് തൊഴിലാളികൾ

By Web TeamFirst Published Dec 27, 2023, 12:35 PM IST
Highlights

സമരവും അനുനയ ചർച്ചയും അതിൻ്റെ മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാൽ പരിഹാരം മാത്രമില്ല. ഒടുവിൽ ഗതികെട്ടാണ് തൊഴിലാളികൾ തേയില നുള്ളി സമരത്തിലേർപ്പെട്ടത്

കൽപറ്റ: അഞ്ചുമാസത്തെ ശമ്പളം മുടങ്ങിയതോടെ തോട്ടം കയ്യേറി വയനാട്ടിലെ എസ്‌റ്റേറ്റ് തൊഴിലാളികള്‍. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ജീവനക്കാരാണ് തേയില നുള്ളി പ്രതിഷേധിച്ചത്. ആനുകൂല്യങ്ങൾ അടക്കം മുടങ്ങിയതോടെ തൊഴിലാളികളുടെ നിത്യ ജീവിതം തന്നെ ദുരിതത്തിലായെന്ന് തോട്ടം തൊഴിലാളികളും പ്രതികരിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിലെ 216 സ്ഥിരം തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയിട്ട് 5 മാസം പിന്നിട്ടു.

സമരവും അനുനയ ചർച്ചയും അതിൻ്റെ മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാൽ പരിഹാരം മാത്രമില്ല. ഒടുവിൽ ഗതികെട്ടാണ് തൊഴിലാളികൾ തേയില നുള്ളി സമരത്തിലേർപ്പെട്ടത്. എല്ലാ സമരങ്ങളും വിഫലമായതോടെയാണ് തൊഴിലാളികള്‍ സ്വയം തേയില നുള്ളിവില്‍ക്കാന്‍ തീരുമാനിച്ചത്. സംയുക്ത തൊഴിലാളി യൂണിയനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!