കഠിനം ആശുപത്രിയിലേക്കുള്ള യാത്ര; കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ രോഗികളുമായി ആംബുലൻസുകളുടെ സാഹസിക യാത്ര

By Web TeamFirst Published Sep 4, 2024, 2:52 PM IST
Highlights

തൃശൂര്‍ - കുന്നംകുളം - ഗുരുവായൂര്‍ ഭാഗത്തു നിന്നും രോഗികളുമായെത്തുന്ന വാഹനങ്ങള്‍ വെളപ്പായ റോഡില്‍ നിന്നും ആശുപത്രിയില്‍ എത്തുന്നത് വരെ ദുര്‍ഘടം പിടിച്ച വഴിയിലൂടെ വേണം പോകാന്‍. 

തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്ര അതികഠിനമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സാഹസികമായാണ് രോഗികളുമായി ആംബുലന്‍സുകളും മറ്റ് വാഹനങ്ങളുമെത്തുന്നത്.  തൃശൂര്‍ - കുന്നംകുളം - ഗുരുവായൂര്‍ ഭാഗത്തു നിന്നും രോഗികളുമായെത്തുന്ന വാഹനങ്ങള്‍ വെളപ്പായ റോഡില്‍ നിന്നും ആശുപത്രിയില്‍ എത്തുന്നത് വരെ ദുര്‍ഘടം പിടിച്ച വഴിയിലൂടെ വേണം പോകാന്‍. 

വീതി കുറഞ്ഞ റോഡായതുകൊണ്ട് കരുതല്‍ കൂടുതലെടുത്താലും പലപ്പോഴും ഈ  റോഡില്‍ അപകടങ്ങളും ഗതാഗത തടസവും പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നാട്ടുകാര്‍ ഇതിനകം നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. റോഡ് വികസനം  ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയ്ക്ക്  ആശുപത്രിയുടെ അത്രയും തന്നെ പഴക്കമുണ്ട്.

Latest Videos

ആകെയുള്ളത് മൺപാത, റോഡിനായി അഞ്ചുരുളിക്കാർ കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!