കൊപ്രക്കളം സ്വദേശി സന്തോഷാണ് മരിച്ചത്. കണ്ണൂരിൽ നിന്നും കാർ ഓടിച്ചു വരുന്നതിനിടെയാണ് സംഭവം.
കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ കാർ ഓടിക്കുന്നതിനിടെ റിട്ടയർ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. കൊപ്രക്കളം സ്വദേശി സന്തോഷാണ് മരിച്ചത്. കണ്ണൂരിൽ നിന്നും കാർ ഓടിച്ചു വരുന്നതിനിടെയാണ് സംഭവം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് മറ്റൊരു കടയിൽ ഇടിച്ചു നിന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം