ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ്; ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് സസ്‌പെൻഷൻ

By Web TeamFirst Published Sep 23, 2024, 7:28 PM IST
Highlights

സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച് ഔദ്യോഗിക ഡ്യൂട്ടി സമയത്ത് ജോലിക്ക് ഹാജരാകാതെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് നടപടി

തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഡി. നെല്‍സണെ സസ്പെൻഡ് ചെയ്തു.  സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച് ഔദ്യോഗിക ഡ്യൂട്ടി സമയത്ത് ജോലിക്ക് ഹാജരാകാതെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് നടപടി.  

അച്ചടക്ക നടപടിയുടെ ഭാഗമായും തുടര്‍ അന്വേഷണത്തിനും വിധേയമായാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.

Latest Videos

വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പിവി അൻവർ; മന്ത്രിക്കും സ്പീക്കർക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!