ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് കൊട്ടാരക്കര-ആലപ്പുഴ സർവിസ് നടത്തുന്ന ബസിലായിരുന്നു മോഷണം.
ആലപ്പുഴ: കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും കവർന്നു. തിങ്കളാഴ്ച രാവിലെ 9.50ന് ആലപ്പുഴ ഡിപ്പോയിലാണ് സംഭവം. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് കൊട്ടാരക്കര-ആലപ്പുഴ സർവിസ് നടത്തുന്ന ബസിലായിരുന്നു മോഷണം.
സ്റ്റേഷൻമാസ്റ്ററുടെ ഓഫിസിന് മുന്നിൽ ബസ് പാർക്ക് ചെയ്തശേഷം ചായകുടിക്കാൻ കണ്ടക്ടർ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കണ്ടക്ടർ സീറ്റിൽ വെച്ചിരുന്ന ടിക്കറ്റ് റാക്കും ബാഗും നഷ്ടമായ വിവരമറിഞ്ഞത്. ആരെങ്കിലും എടുത്തുകൊണ്ടുപോയതെന്നാണ് അനുമാനം. സൗത്ത് പൊലീസ് കേസെടുത്തു.
ഷിരൂർ തെരച്ചലിൽ നിർണായക കണ്ടെത്തൽ; അർജുന്‍റെ ലോറിയുടെ ഭാഗം കണ്ടെത്തുന്നത് ഇതാദ്യം, ആർസി ഉടമ
സ്ഥിരീകരിച്ചുഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം