ശൂരനാട് ശ്രീ ഭവനത്തിൽ ശ്രീരാജ് (43) ആണ് മരിച്ചത്. വെട്ടിക്കോട് അമ്പനാട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.
ആലപ്പുഴ: കായംകുളം വെട്ടിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരൻ മരിച്ചു. ശൂരനാട് ശ്രീ ഭവനത്തിൽ ശ്രീരാജ് (43) ആണ് മരിച്ചത്. വെട്ടിക്കോട് അമ്പനാട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. കാറും ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ശ്രീരാജിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ഒരാളെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.