മച്ചാൻമാര്‍ക്കും ഇനി ഒരുമിച്ചെണ്ണാം! കണ്ണൂരിൽ ചികിത്സക്ക് വന്ന തടവുകാരന് കൂട്ടുകാരുടെ വക സമ്മാനം ഹാഷിഷ് ഓയിൽ

By Web Team  |  First Published Dec 14, 2023, 12:49 AM IST

ചികിത്സ കഴിഞ്ഞ് തിരികെപ്പോകാൻ ജിംനാസിനെ ആംബുലൻസിൽ കയറ്റി. അപ്പോഴാണ് സ്കൂട്ടറിലെത്തിയ നദീറും അമൂദും പൊതികൾ എറിഞ്ഞത്.


കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിച്ച തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും എറിഞ്ഞുകൊടുത്ത കേസിൽ രണ്ടാമത്തെ പ്രതിയും പിടിയിലായി. ശനിയാഴ്ചയായിരുന്നു സംഭവം. കണ്ണൂർ കക്കാട് സ്വദേശി നദീറിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. നദീറിന്‍റെ സുഹൃത്ത് മുണ്ടയാട് സ്വദേശി അമൂദിനെ ഇന്നലെ പിടികൂടിയിരുന്നു. സെൻട്രൽ ജയിലിലെ തടവുകാരൻ ജിംനാസിനാണ് ഹാഷിഷ് ഓയിലും സിഗരറ്റും ഇരുവരും ചേർന്ന് എറിഞ്ഞുകൊടുത്തത്. ശനിയാഴ്ചയായിരുന്നു സംഭവം. ചികിത്സ കഴിഞ്ഞ് തിരികെപ്പോകാൻ ജിംനാസിനെ ആംബുലൻസിൽ കയറ്റി.

അപ്പോഴാണ് സ്കൂട്ടറിലെത്തിയ നദീറും അമൂദും ഹാഷിഷ് ഓയിലും സിഗരറ്റമുള്ള പൊതികൾ എറിഞ്ഞത്. സ്കൂട്ടർ തടഞ്ഞ് പൊലീസ് ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരും കുടുങ്ങുകയായിരുന്നു. 23 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് സിഗരറ്റുമാണ് ഇവർ ജിംനാസിനെ എറിഞ്ഞുകൊടുത്തത്.

Latest Videos

undefined

കൊറിയര്‍ സര്‍വ്വീസ് വഴി 400 കിലോ ഹാന്‍സ് കടത്ത്; യുവാക്കള്‍ അറസ്റ്റില്‍

അതേസമയം, തലശേരിയില്‍ 15,300 പാക്കറ്റുകളിലായി 400 കിലോ ഹാന്‍സ് പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. ഫരീദാബാദില്‍ നിന്നും കൊറിയര്‍ സര്‍വ്വീസ് വഴി അയച്ച ഹാന്‍സാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാന്‍, മുഹമ്മദ് സഫ്വാന്‍, സമീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം വാടക വീട്ടില്‍ നിന്നാണ് ഹാന്‍സ് പിടികൂടിയത്. കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയില്‍ ഏഴ് ലക്ഷം രൂപയോളം വില വരുന്ന ഹാന്‍സാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. 

കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജേഷ് എ.കെയുടെ നേതൃത്തിലുള്ള സംഘവും കണ്ണൂര്‍ ഐബി ഇന്‍സ്‌പെക്ടര്‍ പ്രമോദ് കെ പിയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ സുകേഷ് കുമാര്‍ വണ്ടിചാലില്‍, അബ്ദുള്‍ നിസാര്‍, സുധീര്‍, ഷാജി സി പി, ഷജിത്ത് എന്നിവരും കൂത്തുപറമ്പ് സര്‍ക്കിളിലെ പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ പ്രമോദന്‍ പി, ഷാജി. യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി, വിഷ്ണു എന്‍.സി, ബിനീഷ്. എ. എം, ജിജീഷ് ചെറുവായി, ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!