സ്‌കൂളിലെ ഓണോഘോഷത്തിനിടെ സമീപത്തെ കുളത്തിലേക്ക് പോയി; കാൽ വഴുതി വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

By Web TeamFirst Published Sep 13, 2024, 8:03 PM IST
Highlights

നീന്തൽ അറിയാത്തതിനാൽ നിഖിൽ കുളത്തിൽ ഇറങ്ങാതെ കരയിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കാൽ വഴുതി വീണത്. രക്ഷിക്കാൻ മറ്റുള്ളവർ‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ ഓണാഘോഷത്തിന് എത്തിയ വിദ്യാര്‍ത്ഥി കാല്‍ വഴുതി കുളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട്  സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് കുളത്തില്‍ വീണ് മരിച്ചത്. 

സ്‌കൂളില്‍ ഓണഘോഷമായിരുന്നു വെള്ളിയാഴ്ച്ച. ഇതിനിടെയാണ് സ്‌കൂളിന് സമീപത്തുള്ള കുളത്തിലേയ്ക്ക് നിഖിലും സഹപാഠികളും കുളിക്കാന്‍ പോയത്. നീന്തലറിയാത്ത നിഖില്‍ കരയ്ക്ക് ഇരിക്കുകയായിരുന്നു.ഇതിനിടെ കാല്‍ വഴുതി നിഖില്‍ കുളത്തിലേയ്ക്ക് വീഴുകയായിരുന്നു. രക്ഷപെടുത്താന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചുവെങ്കില്ലും സാധിച്ചില്ല.

Latest Videos

വലിയ വലിപ്പവും ആഴവും ഉള്ളതാണ് കുളം. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ഫയർ ഫോഴ്സിലും കാട്ടൂര്‍ പോലീസിലും വിവരം അറിയിക്കുകയും ഇവര്‍ എത്തി ഏറെ നേരം തിരച്ചില്‍ നടത്തിയതിനൊടുവിലാണ് ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയിട്ടുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!