ആലുവയിൽ വീണ്ടും പോക്കറ്റടിക്കാരൻ പിടിയിൽ; യുവാവിൽ നിന്ന് കണ്ടെടുത്തത് മൂന്ന് മൊബൈൽ ഫോണുകൾ

By Web TeamFirst Published Jul 24, 2024, 3:39 AM IST
Highlights

ചൂണ്ടി എരുമത്തല മഠത്തിലകം വീട്ടിൽ സഞ്ജു (39) വിനെയാണ് ആലുവ പൊലീസ് പിടികുടിയത്. ഇയാളുടെ കൈവശത്തുനിന്നും മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു.

കൊച്ചി: ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ബസ് ഡ്രൈവറുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ. ചൂണ്ടി എരുമത്തല മഠത്തിലകം വീട്ടിൽ സഞ്ജു (39) വിനെയാണ് ആലുവ പൊലീസ് പിടികുടിയത്. ഇയാളുടെ കൈവശത്തുനിന്നും മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഇൻസ്പെക്ടർ എം എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർമാരായ പി എ൦ സലീം, അബ്ദുൾ റഹ്മാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ പി ഷാജി എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

പോക്കറ്റടിക്കാരനായ നേപ്പാൾ സ്വദേശിയും ആലുവയിൽ പൊലീസ് പിടിയിലായിരുന്നു. നേപ്പാൾ ജാപ്പ ജില്ലയിൽ അന്ധേരി സ്കൂൾ വില്ലേജ് സ്വദേശി ബാദൽ ലിമ്പു (35) വിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ സ്ഥിരമായി മോഷ്ടിക്കുന്നയാളാണ് പ്രതി. ബ്ലെയിഡ് മുറിച്ച് കടലാസിൽ പൊതിഞ്ഞ് വിരലുകൾക്കിടയിൽ ഒളിപ്പിച്ചാണ് മോഷ്ടാവ് നടക്കുന്നത്. ബസുകളിൽ തിക്കും തിരക്കും സൃഷ്ടിച്ചാണ് മോഷണം. തിരക്കുള്ളയിടങ്ങളിൽ നിന്നാണ് മോഷണം നടത്തുന്നത്.

Latest Videos

പോക്കറ്റടി പരാതിയെ തുടർന്ന് ആലുവ ഡിവൈഎസ്പിയുടെ നിർദ്ദേശത്താൽ പ്രത്യേക ടീമിനെ വിന്യസിച്ചിരുന്നു. ഈ ടീമും സി ആർ വി സംഘവും നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയുടെ ഫോൺ മോഷ്ടിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. ഇയാളിൽ നിന്ന് നാല് ഫോണുകൾ കണ്ടെടുത്തിരുന്നു. 

റഷ്യൻ നിര്‍മിത ഇഗ്ള മിസൈലടക്കമുണ്ട്, ലുലു മാളിലേക്ക് പറന്നിറങ്ങി ഇന്ത്യൻ വ്യോമസേന

സ്കൂട്ടറിലെത്തി, പതിയെ ട്രാൻസ്ഫോമറിന് അടുത്തേക്ക്...; പ്രദേശമാകെ പെട്ടെന്ന് ഇരുട്ടിലായി, എല്ലാം കണ്ട് സിസിടിവി

വെളുപ്പിന് 6.30, അടുത്ത വീട്ടിൽ നിന്ന് പറന്ന് വന്ന ബാഗിൽ 2 കിലോ സ്വർണം; പ്ലാൻ പൊളിഞ്ഞു, കുടുങ്ങി ഉദ്യോഗസ്ഥൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!