മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ​ഗൃഹനാഥൻ മരിച്ചു; സംഭവം മലപ്പുറത്ത്

By Web Team  |  First Published Sep 16, 2024, 5:52 PM IST

ഉടൻ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദലിയുടെ ജീവൻ രക്ഷിക്കാനായില്ല. 


മലപ്പുറം: മലപ്പുറം പെരിയമ്പലത്ത് കുടുംബ വഴക്കിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞു വീണു മരിച്ചു. പെരിയമ്പലം സ്വദേശി മുഹമ്മദലിയാണ് (55) മരിച്ചത്. മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദലിയുടെ ജീവൻ രക്ഷിക്കാനായില്ല. 

Latest Videos

click me!