വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബൈക്കിന് കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു.
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം. ചെറാട് സ്വദേശി ശ്യാമിനാണ് അപകടത്തിൽ പരിക്ക് പറ്റിയത്. ബൈക്കിൽനിന്ന് വീണതിനെ തുടർന്ന് ശ്യാമിന്റെ കൈക്കും കാലിനും പരിക്കേറ്റു. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബൈക്കിന് കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു.