100ഓളം സിസിടിവി പരിശോധിച്ചപ്പോൾ കിട്ടിയ ഒറ്റ തുമ്പ്, കറുത്ത ബൈക്കിലെ പാച്ചിൽ; മാല മോഷ്ടാവ് കുടുങ്ങിയത് ഇങ്ങനെ

By Web TeamFirst Published Sep 5, 2024, 9:15 PM IST
Highlights

വയോധികയുടെ അടുത്ത് ബൈക്ക് നിർത്തി വഴി ചോദിച്ച ശേഷം മൂന്ന് പവൻ തൂക്കം വരുന്നതും 1,50,000 രൂപ വിലമതിയ്ക്കുന്നതുമായ സ്വർണമാല വലിച്ച് പൊട്ടിച്ച് ഇയാൾ കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

പാലക്കാട്: ബൈക്കിലെത്തി വയോധികയുടെ മാല കവർന്നയാൾ അറസ്റ്റിൽ. പാലക്കാട് കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു സംഭവം. കുട്ടാപ്പി എന്ന് വിളിക്കുന്ന പാലക്കാട് മണ്ണൂർ സ്വദേശി പ്രവീൺ (24) ആണ് പിടിയിലായത്. പാലക്കാട് തടുക്കശ്ശേരി കളപ്പാറ പാലത്തിന് സമീപം വെച്ച് കറുത്ത ബൈക്കിലെത്തിയ പ്രവീൺ വീട്ടിലേക്ക് പോവുകയായിരുന്ന വയോധികയുടെയുടെ മാല വരുകയായിരുന്നു. 

വയോധികയുടെ അടുത്ത് ബൈക്ക് നിർത്തി വഴി ചോദിച്ച ശേഷം മൂന്ന് പവൻ തൂക്കം വരുന്നതും 1,50,000 രൂപ വിലമതിയ്ക്കുന്നതുമായ സ്വർണമാല വലിച്ച് പൊട്ടിച്ച് ഇയാൾ കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡിവൈഎസ്പി സുന്ദരൻ്റെ  നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. 

Latest Videos

പരാതിക്കാരി ഉൾപ്പെടെയുള്ള നിരവധി പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും നൂറോളം സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയുമാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. കൂടാതെ കൃത്യത്തിൽ ഉൾപ്പെട്ട വാഹനത്തിന്റെ നിറവും മോഡലും ഉൾപ്പെടുന്ന കാര്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളും കേസിൽ വഴിത്തിരിവായി. അന്വേഷണ സംഘത്തിൽ കോങ്ങാട് പൊലീസ് ഇൻസ്പെക്ടർ ആർ സുജിത് കുമാർ, സബ് ഇൻസ്പെക്ടർ വിവേക് വി തുടങ്ങിയവരും ഉണ്ടായിരുന്നു.

സൽവാ‍‍ർ വേണ്ട, സാരിയുടുത്താൽ മതി; കസിന്റെ ഭാര്യയെ ഉപദേശിച്ച് യുവാവ്, കുടുംബാം​​ഗങ്ങൾ തമ്മിൽത്തല്ലി; പരാതി

അമ്പമ്പോ! വെറും 14 ബസ് സർവീസ് നടത്തി ഇത്ര വലിയ വരുമാനമോ...; മന്ത്രിയുടെ 'പൊടിക്കൈ' കൊള്ളാം, ഇത് വമ്പൻ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!